ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജിമാരുടെ നിയമന വാര്‍ത്ത പുറത്തായതില്‍ അതൃപ്തി പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ് എന്‍ വി രമണ. ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട നടപടികളുടെ പവിത്രത മാധ്യമസുഹൃത്തുക്കള്‍ മാനിക്കണം. അന്തിമ തീരുമാനത്തിന് മുന്‍പായി നല്‍കുന്ന വാര്‍ത്തകള്‍ വിപരീത ഫലമുണ്ടാക്കുമെന്നും എന്‍ വി രമണ പറഞ്ഞു
മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതില്‍ ഉത്തരവാദിത്വം പുലര്‍ത്തണമെന്നും ചീഫ് ജസ്റ്റിസ് ഓര്‍പ്പെടുത്തി. ജസ്റ്റിസ് നവീന്‍ സിന്‍ഹയുടെ യാത്രയയപ്പിലാണ് എന്‍ വി രമണ ഇക്കാര്യം പറഞ്ഞത്. ജഡ്ജിമാരുടെ നിയമനത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും അതിന് ശേഷമാകും തീരുമാനങ്ങള്‍ അറിയിക്കുകയെന്നും ഇക്കാര്യം ഉത്തരവാദിത്വത്തോടെ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.