ചെന്നൈ ; പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ മൂത്ത മകന്‍ എം കെ അഴഗിരി. ആരൊക്കെയോ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. പാര്‍ട്ടി രൂപീകരണത്തെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് അഴഗിരി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അഴഗിരി പുതിയ പാര്‍ട്ടി രൂപീകരിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്. അമിത് ഷായുമായി അഴഗിരി ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു പുറത്ത് വന്ന വിവരങ്ങൾ.