CMDRF

സോഷ്യൽ മീഡിയ സൈറ്റുകളെ ആയുധമാക്കുന്ന ലോക രാജ്യങ്ങൾ

കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട വിവരങ്ങളടക്കം പൂഴ്ത്തിവെക്കാൻ താൻ നിർബന്ധിതനായ വിവരം സക്കർബർഗ് തന്നെ വെളിപ്പെടുത്തിയിരുന്നു

സോഷ്യൽ മീഡിയ സൈറ്റുകളെ ആയുധമാക്കുന്ന ലോക രാജ്യങ്ങൾ
സോഷ്യൽ മീഡിയ സൈറ്റുകളെ ആയുധമാക്കുന്ന ലോക രാജ്യങ്ങൾ

യക്കുമരുന്ന് കടത്ത്, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന്റെ ചിത്രങ്ങളുടെ പ്രചാരണം എന്നിവ തടയുന്നതില്‍ പരാജയപ്പെട്ടു എന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമാണ് പ്രമുഖ സാമൂഹിക മാധ്യമമായ ടെലിഗ്രാമിന്റെ സ്ഥാപകന്‍ പവല്‍ ദുറോവിനെ പാരിസില്‍ അറസ്റ്റ് ചെയ്തത്. ടെലിഗ്രാം വഴി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് അറിഞ്ഞിട്ടും ഇവ തടയാന്‍ നടപടി സ്വീകരിച്ചില്ലെന്നതാണ് പവല്‍ ദുറോവിനെതിരെയുള്ള പ്രധാന ആരോപണം. ഉള്ളടക്കം നിയന്ത്രിക്കാത്തതിന് പാശ്ചാത്യ ഗവണ്‍മെന്റുകള്‍ ടെലിഗ്രാമിനെ വിമര്‍ശിച്ചിട്ടുണ്ട്.

എന്നാൽ ടെലിഗ്രാം യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഇതിന്റെ ഉള്ളടക്കം വ്യവസായ മാനദണ്ഡങ്ങള്‍ക്കുള്ളിലാണെന്നും നിരന്തരം മെച്ചപ്പെടുത്തുന്നുണ്ടെന്നുമാണ് കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നത്. 2022ല്‍, ജര്‍മ്മന്‍ നിയമം പാലിക്കുന്നതില്‍ പരാജയപ്പെട്ടതിന് ടെലിഗ്രാമിന്റെ ഓപ്പറേറ്റര്‍മാര്‍ക്കെതിരെ ജര്‍മ്മനി 5 ദശലക്ഷം ഡോളര്‍ പിഴ ചുമത്തിയിരുന്നു.

Also Read: അമേരിക്കൻ നിലപാട് ഇരട്ടതാപ്പ്, ഗാസയിലെ ശവംതീനികളായ ‘കഴുകൻമാർ’

പ്ലാറ്റ്‌ഫോമിൻ്റെ മിതത്വമില്ലായ്മയുമായി ബന്ധപ്പെട്ട ഒന്നിലധികം ആരോപണങ്ങൾക്ക് അദ്ദേഹത്തിനെതിരെ കുറ്റം ചുമത്താൻ ഫ്രഞ്ച് പ്രോസിക്യൂട്ടർമാർ കാത്തിരിക്കുമ്പോൾ അത്തരം ഒരു വിധി മാർക്ക് സക്കർബർഗിന്റെ കാര്യത്തിലും ഉണ്ടാക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. എന്നാൽ ഫേസ്ബുക്ക് സ്ഥാപകനും മെറ്റ പ്ലാറ്റ്‌ഫോംസ് മേധാവിയുമായ മാര്‍ക്ക് സക്കർബർഗിനെതിരെ അത്തരമൊരു സാഹചര്യം വിദൂരമാണ്.

മാർക്ക് സക്കർബർഗ്

തൻ്റെ പ്ലാറ്റ്‌ഫോമിലെ ഉള്ളടക്കം തടയാനുള്ള ബാഹ്യ ഇടപെടലുകളിൽ സക്കർബർഗിന് പലപ്പോഴും വഴങ്ങേണ്ടി വരുന്നു എന്നത് തന്നെയാണ് അങ്ങനെ പറയാനുള്ള പ്രധാന കാരണവും. മെറ്റയുടെ സ്വാതന്ത്രത്തെ തടയിടുന്ന സെൻസർ പ്രവർത്തനങ്ങളും അമേരിക്കയുടെ അധികാര ശിലാകേന്ദ്രങ്ങളിൽ നിന്ന് പല ഘട്ടങ്ങളിലായി മെറ്റാ പ്ലാറ്റുഫോമുകൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. റഷ്യയുടെ കണ്ണിലെ കരടാണ് പവല്‍ ദുറോവെങ്കിൽ അമേരിക്കൻ അധികാരത്തിന്റെ സെൻസറിങ് ഉപകരണമാണ് മെറ്റ.

Mark Zuckerberg

കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട വിവരങ്ങളടക്കം പൂഴ്ത്തിവെക്കാൻ താൻ നിർബന്ധിതനായ വിവരം സക്കർബർഗ് തന്നെ വെളിപ്പെടുത്തിയിരുന്നു. ഹൗസ് ജുഡീഷ്യറി കമ്മിറ്റിക്ക് അയച്ച കത്തിലാണ് സക്കർബർഗ് ഈ കാര്യങ്ങളെക്കുറിച്ച് പരാമർശിച്ചത്. 2021-ൽ വൈറ്റ് ഹൗസ് ഉൾപ്പെടെയുള്ള ബൈഡൻ ഭരണത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ നർമ്മവും ആക്ഷേപഹാസ്യവും ഉൾപ്പെടെയുള്ള ചില ഉള്ളടക്കങ്ങൾ പുറത്തുവിടരുതെന്ന് തന്നോട് ആവർത്തിച്ച് ആവശ്യപ്പെട്ടുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്തതായി മാർക്ക് വെളിപ്പെടുത്തി. ബൈഡൻ ഭരണകൂടത്തെ പ്രതികൂട്ടിൽ നിർത്തുക മാത്രമല്ല സർക്കാരിന്റെ തെറ്റായ നടപടികളിൽ പ്രതികരിക്കാതിരുന്നതിൽ സക്കർബർഗ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഏതെങ്കിലും ഭരണകുടത്തിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിൽ സമ്മർദ്ദം ഉണ്ടായാൽ ഉള്ളടക്കത്തിന്റെ നിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന് തനിക്ക് ബോധ്യമായെന്നും ഇനിയും ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ തിരിച്ച് പ്രതികരിക്കാൻ ഞങ്ങൾ തയ്യാറാണെന്നും സക്കർബർഗ് പറഞ്ഞുവെക്കുന്നു.

Also Read:‘നയം മാറ്റാൻ മുട്ട് വിറയ്ക്കും’: റഷ്യയ്ക്ക് മുന്നിൽ അടിപതറുന്ന അമേരിക്ക

മഹാമാരി സമയത്ത് ലോക്ക്ഡൗൺ, വാക്സിനുകൾ, മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ എന്നിവയെ വിമർശിക്കുന്നത് സംബന്ധിച്ച പോസ്റ്റുകൾ നീക്കം ചെയ്തതിൽ ഫേസ്ബുക്ക് വിമർശനങ്ങൾ നേരിട്ടിരുന്നു. കോവിഡുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളോ തങ്ങളുടെ നയങ്ങൾക്ക് വിരുദ്ധമായ പോസ്റ്റുകളാണ് നീക്കം ചെയ്തത് എന്നായിരുന്നു അന്ന് ഫേസ്ബുക്ക് നൽകിയ വിശദീകരണം. ഇത്തരത്തിൽ ഒരു വർഷത്തിനുള്ളിൽ 20 ദശലക്ഷത്തിലധികം പോസ്റ്റുകൾ ഫേസ്ബുക്ക് നീക്കം ചെയ്തിരുന്നു. അതേസമയം 2020 ലും മെറ്റക്ക് ഇത്തരം പ്രീണന പ്രവർത്തനങ്ങൾ അനുവദിക്കേണ്ടി വന്നിട്ടുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് ബൈഡൻ കുടുംബത്തിനെതിരെ ഉയർന്ന അഴിമതി ആരോപണം മെറ്റാ നീക്കം ചെയ്തിരുന്നു. ജോ ബൈഡൻ്റെ കുടുംബം ഉൾപ്പെട്ട അഴിമതി ആരോപണങ്ങളിൽ ഫാക്ട് ചെക്ക് ടീമിന്റെ മറുപടി ലഭിക്കും മുൻപേ തന്നെ ആ വിവരം പൂഴ്ത്തിവെക്കേണ്ടി വന്നതായും സക്കർബർഗ് വെളിപ്പെടുത്തിയിരുന്നു.

ആരാണ് പവേല്‍ ദുറോവ്?

2006-ൽ സഹസ്ഥാപകനായ “റഷ്യൻ ഫെയ്സ്ബുക്ക്” എന്ന് വിളിക്കപ്പെടുന്ന VKontakte-ൽ നിന്നാണ് സോഷ്യൽ മീഡിയയുടെ ലോകത്തേക്കുള്ള ദുറോവിന്റെ ആദ്യ കാൽവെപ്പ്. 2013 ൽ സഹോദരൻ നിക്കോളൈ ദുറോവുമായി ചേർന്നാരംഭിച്ച ടെലിഗ്രാമിന്റെ ആൻഡ്രോയ്ഡ്-ഐ.ഒ.എസ് പതിപ്പുകൾ ചുരുങ്ങിയ കാലം കൊണ്ട് ലോകമെങ്ങും കത്തിപ്പടർന്നു. ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം, ടിക്‌ടോക് എന്നിവ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും ജനപ്രീതിയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് ടെലിഗ്രാം. മാർ സക്കർബർഗിന്റെ നേരെ വിപരീത നിലപാടാണ് പവേൽ ദുറോവ് സ്വീകരിച്ചിരുന്നത്. അതുകൊണ്ട് തന്നെ അപ്രീതിക്കു പലതവണ പവേൽ പാത്രമായിട്ടുണ്ട്. ആരുടെയും ഇം​ഗിതത്തിന് വഴങ്ങാൻ അദ്ദേഹം ഒരുക്കമല്ലായിരുന്നു.

Also Read: ഇസ്രയേലിലും യുക്രെയിനിലും ഒരേസമയം ആക്രമണം, പകച്ച് അമേരിക്കൻ ചേരി, വരുന്നത് വൻ യുദ്ധം

founder and chief of Telegram Pavel Durov

പ്രതിപക്ഷ കക്ഷികൾക്കും നേതാക്കൾക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന ഭരണകൂട നിർദേശങ്ങൾക്ക് പുല്ലുവില കൽപ്പിച്ചാണ് പവേൽ 2014ൽ ദുബായിൽ കാലുറപ്പിക്കുന്നത്. 2022ലെ റഷ്യ-യുക്രെയ്‌ൻ യുദ്ധത്തിൽ ടെലിഗ്രാമും സുപ്രധാന പങ്കുവഹിച്ചിരുന്നു. പലപ്പോഴും വ്യാജപ്രചാരണത്തിന്റെ കേന്ദ്രമായി മാറിയ ടെലിഗ്രാമിനെ യുക്രെയ്‌നും റഷ്യയും വിർച്വൽ യുദ്ധക്കളമാക്കി മാറ്റി. വ്യാജ വിഡിയോകളും ചിത്രങ്ങളും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു യുക്രെയ്‌ൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്‌കിയും ഉന്നതവൃത്തങ്ങളും റഷ്യൻ ഭരണകൂടവുമെല്ലാം ആപ്ലിക്കേഷന്റെ ഗുണഭോക്താക്കളായിരുന്നു.

ടെലിഗ്രാമിന്റെ രഹസ്യാത്മകത ലഹരി-മയക്കുമരുന്ന് ഇടപാടുകൾക്കും ആയുധക്കടത്തുകൾക്കും പോൺ-സെക്‌സ് റാക്കറ്റുകൾക്കും സുരക്ഷിത താവളമായി മാറി. രാജ്യദ്രോഹ-ചാരപ്രവർത്തനങ്ങൾക്കും ആപ്പ് ഉപയോഗിക്കുന്നതായി ചില രാജ്യങ്ങൾ ആരോപിക്കുന്നുണ്ട്. ഡാർക്ക് വെബിന്റെ ചെറിയൊരു പതിപ്പായി ടെലിഗ്രാമിനെ വിലയിരുത്തുന്നവരുമുണ്ട്. അറസ്റ്റ് ചെയ്യപ്പെടുമെന്ന് അറിഞ്ഞിട്ടും പാരിസിലേക്ക് പോകാൻ തയ്യാറായതും മറ്റൊരു ദുരൂഹതയാണ്.

Top