അമേരിക്കയെ കാത്തിരിക്കുന്നത് ‘ബോംബ് സൈക്ലോണ്‍’

ബോംബ് സൈക്ലോണ്‍ എന്ന പദം 1980കളില്‍ കാലാവസ്ഥാ നിരീക്ഷകരാണ് ആദ്യമായി ഉപയോഗിച്ചത്‌

അമേരിക്കയെ കാത്തിരിക്കുന്നത്  ‘ബോംബ് സൈക്ലോണ്‍’
അമേരിക്കയെ കാത്തിരിക്കുന്നത്  ‘ബോംബ് സൈക്ലോണ്‍’

ഗോള കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ എല്ലാ രാജ്യങ്ങളെയും ഒരു പോലെ ബാധിക്കുന്ന ഒന്നാണ്. അത് ചുഴലികാറ്റായും, കോരിച്ചൊരിയുന്ന മഴയായും തീവെയിലായും പല രാജ്യങ്ങളേയും വിവിധ ഘട്ടങ്ങളിലായി ബാധിക്കുന്നു. ലോകസമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കുന്ന അമേരിക്കയെ ഇപ്പോള്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കാലാവസ്ഥാ ദുരന്തങ്ങള്‍ പിടിമുറുക്കുകയാണ്.
ഇപ്പോള്‍ ബോംബ് സൈക്ലോണ്‍ എന്നറിയപ്പെടുന്ന ചുഴലിക്കാറ്റാണ് അമേരിക്കയുടെ ഉറക്കം കെടുത്തുന്നത്. ഇത് വടക്ക്-പടിഞ്ഞാറന്‍ അമേരിക്കയിലേയ്ക്ക് അതിശക്തമായ കാറ്റും മഴയുമാണ് കൊണ്ടുവരിക. അതേസമയം ഈ സീസണില്‍ കാലിഫോര്‍ണിയ, വാഷിംഗ്ടണ്‍, ഒറിഗോണ്‍ എന്നിവിടങ്ങളില്‍ ഇതുവരെ കണ്ട ഏറ്റവും ശക്തമായ മഴയും കാറ്റുമാണ് ഉണ്ടായത്. വൈദ്യുതി ബന്ധം താറുമാറാകുകയും മേഖലയിലുടനീളം മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു. ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ നീണ്ടുനില്‍ക്കുന്ന അതിശക്തമായ മഴയാണ് അമേരിക്കയില്‍ പ്രവചിച്ചിരിക്കുന്നത്.

എന്താണ് ബോംബ് ചുഴലിക്കാറ്റ് ?

ബോംബ് ചുഴലിക്കാറ്റുകള്‍ എന്നറിയപ്പെടുന്ന തീവ്രമായ ശൈത്യകാല കൊടുങ്കാറ്റുകള്‍ 24 മണിക്കൂറിനുള്ളില്‍ ദ്രുതഗതിയിലുള്ള താപനില കുറയുന്ന ഒരു പ്രതിഭാസമാണിത്. ബോംബ് സൈക്ലോണ്‍ എന്ന പദം 1980കളില്‍ കാലാവസ്ഥാ നിരീക്ഷകരാണ് ആദ്യമായി ഉപയോഗിച്ചത്. തീവ്രമഴയും കാറ്റും അന്തരീക്ഷത്തില്‍ ഒരു നദിക്ക് സമാനമായ ഒരു അവസ്ഥ ഉണ്ടാക്കുന്നു. ഇത് ഭൂമിയിലെത്തിയാല്‍ പ്രവചിക്കാനാകാത്ത വിധത്തിലുള്ള നാശനഷ്ടങ്ങളാണ് ഉണ്ടാകുക.

Bomb Cyclone

Also Read: ഇന്ത്യയെ അവഗണിച്ച് ബംഗ്ലാദേശ് പാകിസ്ഥാന് കൈകൊടുത്തു; വെല്ലുവിളിയായി പുതിയ സഖ്യം

50-70 മൈല്‍/മണിക്കൂര്‍ വേഗതയിലുള്ള ശക്തമായ കാറ്റ്, അതിതീവ്ര മഴ, വന്‍തോതിലുള്ള മണ്ണിടിച്ചില്‍, കടലില്‍ ഉയര്‍ന്ന തിരമാല എന്നിവ ബോംബ് സൈക്ലോണിനെ തുടര്‍ന്ന് ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളാണ്.

ഒറിഗോണിലെ പോര്‍ട്ട്ലാന്‍ഡിന്റെ തെക്ക് മുതല്‍ സാന്‍ ഫ്രാന്‍സിസ്‌കോ പ്രദേശത്തിന്റെ വടക്ക് വരെ എത്തുമെന്ന് അപ്രതീക്ഷിത കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. പ്രവചനാതീതമായ രീതിയില്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കവും ശൈത്യകാല കൊടുങ്കാറ്റും ഉണ്ടാകുമെന്നതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രതയിലാണ്.

Cloud Burst

Also Read: റഷ്യയുടെ ഹൈബ്രിഡ് യുദ്ധരീതിയില്‍ പകച്ച് അമേരിക്ക

ഒറിഗോണിലെ മെഡ്ഫോര്‍ഡിലെ നാഷണല്‍ വെതര്‍ സര്‍വീസ് പറയുന്നതനുസരിച്ച്, മണിക്കൂറില്‍ 75 മൈല്‍ (121 കിലോമീറ്റര്‍) വേഗത്തിലുള്ള ചുഴലിക്കാറ്റ് ഒറിഗോണ്‍ തീരത്ത് അനുഭവപ്പെടാം എന്നാണ്. സിയാറ്റിലിനടുത്ത്, ഒരു ”പര്‍വത തരംഗ”ത്തിനുള്ള സാഹചര്യങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. ഒരു മേഖലയെ മാത്രം കേന്ദ്രീകരിച്ച് ആ മേഖലയെ തൂത്തെറിയാന്‍ മാത്രം അന്തരീക്ഷത്തില്‍ രൂപപ്പെട്ട ആ വലിയ തരംഗങ്ങള്‍ക്ക് കഴിയും.

അതേസമയം, ജനങ്ങള്‍ക്ക് കരുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഭരണകൂടം രംഗത്തെത്തിയിട്ടുണ്ട്. റോഡുകള്‍ വെള്ളത്തില്‍ മുങ്ങി ഗതാഗതയോഗ്യമല്ലാതാകാന്‍ സാധ്യതയുണ്ട്. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അതിനുള്ള ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശക്തമായ മഴയ്ക്ക് പുറമെ കടലിലെ പ്രക്ഷുബ്ധ അവസ്ഥയും ഉണ്ടാകും.
തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ അപകടകരമായ സ്ഥിതിയിലേക്ക് ഉണ്ടാകാനും സാധ്യതയുണ്ട്. വെള്ളപ്പൊക്കത്തില്‍ നിന്നും വീടുകള്‍ സംരക്ഷിക്കാന്‍ മണല്‍ചാക്കുകള്‍ വിതരണം ചെയ്യുന്നുണ്ട്.

Heavy Rain

Also Read: അമേരിക്കയ്ക്ക് നേരെ ആണവായുധം പ്രയോഗിക്കും, നിർണ്ണായക തീരുമാനത്തിന് അംഗികാരം നൽകി റഷ്യ

കാലാവസ്ഥാ വ്യതിയാനത്തിന് മുന്നില്‍ വലിയ രാജ്യങ്ങളെന്നോ ചെറിയ രാജ്യങ്ങളോ എന്നില്ല. മാറുന്ന കാലാവസ്ഥയ്ക്ക് മുന്നില്‍ , പ്രകൃതി ദുരന്തങ്ങള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കാനേ എല്ലാവര്‍ക്കും കഴിയൂ. മനുഷ്യന്റെ പ്രകൃതിയിലുള്ള കൈകടത്തലുകള്‍ ഇനിയും അനസാനിപ്പിച്ചില്ലെങ്കില്‍ ഇതിലും വലിയ പ്രകൃതിദുരന്തങ്ങളെയാണ് നേരിടേണ്ടിവരിക.

Top