പാശ്ചാത്യ രാജ്യങ്ങൾ ഇടതിലേയ്ക്ക് ചായുന്നു, പിന്നിൽ കുടിയേറ്റമോ?

പല ഒഇസിഡി രാജ്യങ്ങളിലും വ്യാപകമായ തൊഴിൽ ക്ഷാമവും, ജനസംഖ്യാപരമായ മാറ്റങ്ങളും നേരിടുന്നുണ്ട്

പാശ്ചാത്യ രാജ്യങ്ങൾ ഇടതിലേയ്ക്ക് ചായുന്നു, പിന്നിൽ കുടിയേറ്റമോ?
പാശ്ചാത്യ രാജ്യങ്ങൾ ഇടതിലേയ്ക്ക് ചായുന്നു, പിന്നിൽ കുടിയേറ്റമോ?

ഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, സമ്പന്ന രാജ്യങ്ങളിലേക്കുള്ള വർധിച്ചുവരുന്ന കുടിയേറ്റം സാമ്പത്തിക ചെലവുകളെയും സാംസ്‌കാരിക ആഘാതത്തെയും കുറിച്ചുള്ള ഉത്കണ്ഠകൾക്ക് ആക്കം കൂട്ടുന്നവയാണ്. യൂറോപ്പിലുടനീളമുള്ള വലതുപക്ഷ പാർട്ടികളുടെ വിജയത്തിന് ആദ്യകാല കുടിയേറ്റങ്ങൾ സംഭാവന നൽകിയിരുന്നു. എന്നാൽ രണ്ടാംഘട്ടത്തിലെ കുടിയേറ്റം ഇടതിനെ ചേർത്തുനിർത്തിയായിരുന്നു എന്നത് ശ്രദ്ധേയമാണ്. അവർ തദ്ദേശീയരായ ജനങ്ങളേക്കാൾ ഇടതുപക്ഷ നയങ്ങൾക്ക് ശക്തമായ മുൻഗണന നൽകുന്നു. കുടിയിറക്ക രാജ്യങ്ങളിൽ നിന്ന് വന്ന് സമ്പന്ന രാജ്യങ്ങളിൽ സ്ഥിരതാമസമാക്കുന്നതിലൂടെ അവിടുത്തെ രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹ്യപരമായ കാര്യങ്ങളെ സ്വാധീനിക്കാൻ കുടിയേറ്റക്കാർക്ക് കഴിയുന്നുണ്ട്.

ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്മെന്റ് (ഒഇസിഡി) രാജ്യങ്ങളിലേക്കുള്ള സ്ഥിരമായ കുടിയേറ്റം 2023-ൽ ഒരു പുതിയ റെക്കോർഡ് സൃഷ്ടിച്ചുവെന്ന് റിപ്പോർട്ട്. താത്കാലിക കുടിയേറ്റക്കാരുടെയും അഭയം തേടുന്നവരുടെയും എണ്ണവും കുത്തനെ ഉയർന്നിട്ടുണ്ട്.

ഒഇസിഡി പ്രധാനമായും വികസിത രാജ്യങ്ങളുടെ ഒരു അന്താരാഷ്ട്ര സംഘടനയാണ്. വ്യാഴാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ ‘മൈഗ്രേഷൻ ഔട്ട്ലുക്കിൽ’, പാരീസ് ആസ്ഥാനമായുള്ള ഒഇസിഡി കഴിഞ്ഞ വർഷം 6.5 ദശലക്ഷം പുതിയ സ്ഥിര കുടിയേറ്റക്കാർ തങ്ങളുടെ അംഗരാജ്യങ്ങളിൽ എത്തിയതായി പറഞ്ഞു. ഈ കണക്ക് വർഷം തോറും 10 ശതമാനത്തിന്റെ വർധനവാണ് കാണിക്കുന്നത്. 2019 ലെ നിലവാരത്തേക്കാൾ 28 ശതമാനത്തിന്റെ വർധനയാണിത്.

സ്ഥിരമായ തരത്തിലുള്ള കുടിയേറ്റത്തിൽ വർധനവുണ്ടായത് കുടുംബ കുടിയേറ്റമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. വാർഷിക അടിസ്ഥാനത്തിൽ 18 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. ഒഇസിഡി രാജ്യങ്ങളിലേക്കുള്ള സ്ഥിരം തൊഴിലാളി കുടിയേറ്റവും ഉയർന്ന നിലയിലാണ്. പല ഒഇസിഡി രാജ്യങ്ങളിലും വ്യാപകമായ തൊഴിൽ ക്ഷാമവും, ജനസംഖ്യാപരമായ മാറ്റങ്ങളും നേരിടുന്നുണ്ട്. ഇതാണ് വർധിച്ചുവരുന്ന തൊഴിൽ കുടിയേറ്റത്തിന് കാരണമായിരിക്കുന്നത്.

Also Read: മിസൈലുകൾക്ക് പിന്നാലെ ഉഗ്രശേഷിയുള്ള ഡ്രോണുകൾ പരീക്ഷിച്ച് ഉത്തര കൊറിയ

കാനഡ, ഫ്രാൻസ്, ജപ്പാൻ, സ്വിറ്റ്സർലൻഡ്, യുകെ എന്നി രാജ്യങ്ങളിൽ 2023-ലെ ഒഇസിഡി രാജ്യങ്ങളെ അപേക്ഷിച്ച് മൂന്നിലൊന്ന് കുടിയേറ്റം നേരിട്ട രാജ്യങ്ങളാണ്. എന്നാൽ ഡെന്മാർക്ക്, ഇസ്രയേൽ, ഇറ്റലി, ലിത്വാനിയ, ന്യൂസിലാൻഡ് എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലേയ്ക്കുള്ള കുടിയേറ്റക്കാരുട ഒഴുക്കിൽ കുറവും ഉണ്ടായി.

യുകെയിലേയ്ക്ക് വിദേശ പൗരത്വം തേടുന്ന കൂടുതൽ സമ്പന്നരായ അമേരിക്കക്കാരുടെ എണ്ണം വർധിച്ചു. അമേരിക്കയ്ക്ക് ശേഷം, കുടിയേറ്റക്കാരുടെ കുത്തൊഴുക്ക് ഉണ്ടായത് ബ്രിട്ടനിലേയ്ക്കായിരുന്നു. ഹോം കെയർ മേഖലയിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ ഫലമായി 750,000 പേരാണ് ബ്രിട്ടനിൽ എത്തിയത്.

ഒഇസിഡി രാജ്യങ്ങളിൽ അഭയം തേടുന്നവരുടെ എണ്ണം 2023-ൽ ഒരു റെക്കോർഡ് തകർത്തതായി റിപ്പോർട്ട് കാണിക്കുന്നു, ഒഇസിഡി രാജ്യങ്ങളിൽ 2.7 ദശലക്ഷം പുതിയ അപേക്ഷകൾ രജിസ്റ്റർ ചെയ്തു, ഇത് വർഷം തോറും 30 ശതമാനത്തിന്റെ വർധനവാണ്. 2023-ൽ അഭയാർത്ഥി അപേക്ഷകളുടെ എണ്ണം ആദ്യമായി യൂറോപ്യൻ ഒഇസിഡി രാജ്യങ്ങളിൽ ഒന്നിച്ച് ഒരു ദശലക്ഷത്തിലധികം വർധിച്ചു.

Also Read: ഇന്ത്യയിൽ നിന്ന് കൊള്ളയടിച്ച പുരാവസ്തുക്കൾ തിരികെ നൽകി അമേരിക്ക

2023-ൽ ഒഇസിഡി രാഷ്ട്രങ്ങളിൽ അഭയം തേടിയവരിൽ അധികവും വെനസ്വേല (270,000), കൊളംബിയ (203,000), സിറിയ (171,000), അഫ്ഗാനിസ്ഥാൻ (150,000) എന്നിവിടങ്ങളിൽ നിന്നായിരുന്നു. ഹെയ്തി, ക്യൂബ, തുർക്കി, നിക്കരാഗ്വ എന്നീ വികസ്വര രാജ്യങ്ങളിൽ നിന്നും പതിനായിരക്കണക്കിന് പേർ ഒഇസിഡി രാജ്യങ്ങളിൽ അഭയം തേടിയിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി സമ്പന്ന രാജ്യങ്ങളിലേക്കുള്ള അന്താരാഷ്ട്ര കുടിയേറ്റത്തിന്റെ വർധനവ് പല പാർട്ടികളുടെയും രാഷ്ട്രീയ അജണ്ടകളുടെ മുന്നണിയിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. സമീപകാല കുടിയേറ്റങ്ങൾ, സാംസ്‌കാരിക സംഘർഷങ്ങൾ, സാമ്പത്തിക മത്സരം, കുടിയേറ്റത്തിന്റെ സാമ്പത്തിക ചെലവുകൾ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ സമ്പന്ന രാഷ്ട്രങ്ങളെ കൂടുതൽ ആശങ്കപെടുത്തുന്നവയാണ്.

Top