അമേരിക്കയെ അസ്വസ്ഥമാക്കുന്ന പുടിന്‍-കിം സൗഹൃദം

പുടിനും കിമ്മും തമ്മിലുള്ള സൗഹൃദവും നയതന്ത്ര ബന്ധവും വളരെ സംശയത്തോടെയാണ് അമേരിക്കയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ നോക്കിക്കാണുന്നത്

അമേരിക്കയെ അസ്വസ്ഥമാക്കുന്ന പുടിന്‍-കിം സൗഹൃദം
അമേരിക്കയെ അസ്വസ്ഥമാക്കുന്ന പുടിന്‍-കിം സൗഹൃദം

ഷ്യയും ഉത്തര കൊറിയയും തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലാണെന്ന് അടിവരയിടുന്ന ചില വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആണവായുധങ്ങളുടെ കാര്യത്തില്‍ ലോകത്തിലെ പ്രബല രാജ്യങ്ങളാണ് റഷ്യയും ഉത്തര കൊറിയയും. ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണ കാര്യത്തിലും ഇരു രാജ്യങ്ങളും മുന്‍പന്തിയിലാണ്. ലോക പൊലീസ് ചമയുന്ന അമേരിക്കയ്ക്ക് റഷ്യയെയും ഉത്തരകൊറിയയേയും ഭയമാണ് എന്നതാണ് സത്യം. ഇപ്പോള്‍ ഇവര്‍ തമ്മിലുള്ള എണ്ണവ്യാപാരം സംബന്ധിച്ച കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ച് മുതല്‍ റഷ്യ ഉത്തര കൊറിയയ്ക്ക് ഒരു ദശലക്ഷത്തിലധികം ബാരല്‍ എണ്ണയാണ് വിതരണം ചെയ്തിരിക്കുന്നത്. ഇതിന് തെളിവായി യുകെ ആസ്ഥാനമായുള്ള ഗവേഷണ ഗ്രൂപ്പായ ഓപ്പണ്‍ സോഴ്സ് സെന്ററിന്റെ സാറ്റ്ലൈറ്റ് ഇമേജ് പുറത്തുവിട്ടു. യുക്രെയ്നിലെ യുദ്ധത്തിന് ആക്കം കൂട്ടാന്‍ ഉത്തരകൊറിയ റഷ്യയിലേയ്ക്ക് അയച്ച ആയുധങ്ങള്‍ക്കും സൈനികര്‍ക്കുമുള്ള പ്രതിഫലമായാണ് റഷ്യ ഉത്തരകൊറിയയ്ക്ക് ബാരല്‍ കണക്കിന് എണ്ണ കൈമാറിയത്.

ഓപ്പണ്‍ സോഴ്‌സ് എന്ന കമ്പനി പുറത്തുവിട്ട സാറ്റലൈറ്റ് ചിത്രങ്ങളില്‍, കഴിഞ്ഞ എട്ട് മാസത്തിനിടെ മൊത്തം 43 തവണ റഷ്യയുടെ എണ്ണ ടെര്‍മിനലില്‍ ഒരു ഡസനിലധികം വ്യത്യസ്ത ഉത്തരകൊറിയന്‍ എണ്ണ ടാങ്കറുകള്‍ എത്തിയതായി കാണിക്കുന്നു. അതേസമയം, യുഎന്‍ ഉപരോധ പ്രകാരം ഉത്തര കൊറിയയ്ക്ക് എളുപ്പത്തില്‍ എണ്ണ ലഭ്യമാക്കുന്നത് നിയന്ത്രണവിധേയമാണെങ്കിലും, ഈ സാഹചര്യത്തില്‍ റഷ്യയുടെ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമായിത്തീരുന്നുവെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

Crude Oil

Also Read: നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രിക്കും എതിരെ അറസ്റ്റ് വാറണ്ട്

നിലവിലെ കണ്ടെത്തലുകള്‍ അന്താരാഷ്ട്ര രാഷ്ട്രീയത്തില്‍ പുതിയ ആശങ്കകള്‍ ഉയര്‍ത്തിയിരിക്കുകയാണ്. റഷ്യയുടെ തണലില്‍ ഉത്തര കൊറിയയുടെ ആണവായുധ വികസനം ത്വരിതഗതിയില്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് വിദഗ്ധര്‍ ആശങ്കപ്പെടുന്നു. ഓപ്പണ്‍ മാര്‍ക്കറ്റില്‍ എണ്ണ വാങ്ങാന്‍ അനുവാദമില്ലാത്ത ലോകത്തെ ഏക രാജ്യമാണ് ഉത്തര കൊറിയ. ശുദ്ധീകരിച്ച പെട്രോളിയം വാങ്ങുന്നതിന്റെ അളവ് 5 ലക്ഷം ബാരലായി ഐക്യരാഷ്ട്ര സഭ പരിമിതപ്പെടുത്തിയിരിക്കുന്നു. ഉത്തര കൊറിയയുടെ സാമ്പത്തിക ഘടനയില്‍ എണ്ണയ്ക്കുള്ള കടുത്ത നിയന്ത്രണങ്ങള്‍ രാജ്യത്തെ ഭൂപ്രദേശപരമായും സാമ്പത്തികമായും ഏറെ പിന്നിലേയ്ക്ക് നിര്‍ത്തുന്നു. എന്നാല്‍ റഷ്യയുമായുള്ള ഉത്തരകൊറിയയുടെ അളവില്‍ കവിഞ്ഞുള്ള എണ്ണ വ്യാപാരം കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കും.

യു.എന്‍ നിശ്ചയിച്ച പരിധിയിലധികമാണ് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള എണ്ണവ്യാപാരമെങ്കില്‍ ഇത് അന്താരാഷ്ട്ര ഉപരോധങ്ങള്‍ ലംഘിക്കുന്നതായി കണക്കാക്കപ്പെടും. ലോകത്തിലെ വന്‍ശക്തിയായ റഷ്യയുടെ കീഴില്‍ ഉത്തര കൊറിയ കൂടുതല്‍ കരുത്താര്‍ജ്ജിച്ച് വരികയാണ്. ഉത്തരകൊറിയയ്ക്ക് ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ ആവശ്യമായ സാമ്പത്തികവും സാങ്കേതികവുമായ പിന്തുണ റഷ്യ നല്‍കി വരികയാണ്. അതേസമയം ഉത്തരകൊറിയയുമായുള്ള എണ്ണ വ്യാപാരം സംബന്ധിച്ച് റഷ്യ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. റഷ്യയുടെ ഉത്തര കൊറിയയുമായുള്ള ഇപ്പോഴത്തെ സഹകരണം വലിയ സുരക്ഷാ പ്രശ്‌നങ്ങളിലേക്ക് വഴിമാറുന്നുവെന്ന് ഇപ്പോള്‍ അമേരിക്കയുള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ഭയക്കുന്നുണ്ട്. ഇവര്‍ തമ്മിലുള്ള കൂട്ടുകെട്ട് കൊറിയന്‍ ഉപദ്വീപ് മുതല്‍ യൂറോപ്പ്, ഇന്തോ-പസഫിക് മേഖലകള്‍ വരെയുള്ള അസ്ഥിരതക്ക് കാരണമാകാമെന്ന് ഇവര്‍ കരുതുന്നു.

Putin

Also Read:ആ വാർത്ത ശരിയാണ് റഷ്യ പ്രതികാരം ചെയ്തു, സ്ഥിരീകരിച്ച് പുടിൻ, ചാരമായത് യുക്രെയിൻ്റെ പ്രധാന സൈനിക കേന്ദ്രം

അതേസമയം, ഉത്തര കൊറിയയുടെ സൈന്യത്തിനും യുദ്ധോപകരണ ഫാക്ടറികള്‍ക്കും ആവശ്യമായ എണ്ണയുടെ ഉപഭോഗം 5 ലക്ഷം ബാരലിന് പുറത്താണ്. ഉത്തര കൊറിയയിലെ ജനങ്ങള്‍ അവരുടെ ദൈനംദിന ആവശ്യങ്ങള്‍ക്കായി കല്‍ക്കരിയെ കൂടുതലായും ആശ്രയിക്കുന്നുണ്ടെങ്കിലും, സൈന്യത്തിന്റെയും രാജ്യത്തെ ഉന്നതര്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കും പെട്രോള്‍ ആവശ്യമാണെന്നിരിക്കെ അവര്‍ റഷ്യയില്‍ നിന്നും കൂടുതല്‍ എണ്ണ ഇറക്കുതി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നുവെന്നാണ് അന്താരാഷ്ട്രവിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള എണ്ണവ്യാപാരം ലോകത്ത് അസ്ഥിരസൃഷ്ടിക്കുമെന്നും കൂടുതല്‍ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്താനും സാധ്യതയുണ്ടെന്നും പാശ്ചാത്യ ശക്തികള്‍ ചൂണ്ടിക്കാണിക്കുന്നു. ഇവരുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനം ഒരേപോലെ യൂറോപ്പിനേയും ഏഷ്യയേയും സമ്മര്‍ദ്ദത്തിലാക്കുമെന്നും നാറ്റോ സഖ്യരാജ്യങ്ങള്‍ കരുതുന്നു. യുക്രെയ്ന്‍ യുദ്ധത്തില്‍ പുടിനുള്ള പിന്തുണ കിം ജോങ് ഉന്‍ ശക്തമാക്കുമ്പോള്‍, പകരം ഉത്തരകൊറിയ റഷ്യയോട് എന്തായിരിക്കും ആവശ്യപ്പെടുക എന്ന ആശങ്കയിലാണ് അമേരിക്ക. ഉത്തര കൊറിയ ഇപ്പോള്‍ റഷ്യയിലേയ്ക്ക് പീരങ്കി ഷെല്ലുകളും റോക്കറ്റുകളും നിറച്ച 16,000 ഷിപ്പിംഗ് കണ്ടെയ്നറുകള്‍ അയച്ചിട്ടുണ്ടെന്നാണ് അമേരിക്കയും ദക്ഷിണ കൊറിയയും ഉറപ്പിച്ച് പറയുന്നത്.

അതേസമയം , പൊട്ടിത്തെറിച്ച ഉത്തര കൊറിയന്‍ ബാലിസ്റ്റിക് മിസൈലുകളുടെ അവശിഷ്ടങ്ങള്‍ യുക്രെയ്‌നില്‍ ചിതറികിടക്കുന്നുവെന്ന വിവരവും നിലവിൽ പുറത്തുവന്നിട്ടുണ്ട്. യുക്രെയ്ന്‍ അധിനിവേശത്തിന്റെ തുടക്കം മുതല്‍, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഉത്തരകൊറിയയുടെ കിം ജോങ് ഉന്നുമായുള്ള ബന്ധം ശക്തിപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി അടുത്തിടെ, പുടിനും കിമ്മും ഒരു പ്രതിരോധ ഉടമ്പടിയില്‍ ഒപ്പുവയ്ക്കുകയും ചെയ്തു. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങള്‍ റഷ്യയും ഉത്തരകൊറിയയും ലംഘിക്കുകയാണെന്ന് ദക്ഷിണ കൊറിയയും അമേരിക്കയും പറയുന്നു. ചാര ഉപഗ്രഹങ്ങളും ബാലിസ്റ്റിക് മിസൈലുകളും മെച്ചപ്പെടുത്താനുള്ള സാങ്കേതികവിദ്യ ഉത്തരകൊറിയ റഷ്യയ്ക്ക് നല്‍കുമോയെന്ന ആശങ്കയും അമേരിക്കയ്ക്കും ദക്ഷിണ കൊറിയയ്ക്കുമുണ്ട്.

Kim Jeong Un

എന്താണ് എടിഎസിഎംഎസ്, സ്റ്റോം ഷാഡോ മിസൈലുകൾ? റഷ്യയെ പ്രകോപിപ്പിച്ച ആയുധങ്ങള അറിയുക

പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള ഉപരോധം ഇരു രാജ്യങ്ങളും നേരിടുന്നതിനാല്‍ പുടിനും കിമ്മും തമ്മിലുള്ള സൗഹൃദവും നയതന്ത്ര ബന്ധവും വളരെ സംശയത്തോടെയാണ് അമേരിക്കയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ നോക്കിക്കാണുന്നത്. ഉത്തര കൊറിയയും റഷ്യയും തമ്മിലുള്ള അടുത്ത ബന്ധം, പ്രത്യേകിച്ചും സാങ്കേതിക വിദ്യകളിലും പ്രതിരോധ മേഖലകളിലും പരസ്പര സഹകരണത്തില്‍ വയ്ക്കുന്ന ശ്രദ്ധ അമേരിക്കയെ ഭയപ്പെടുത്തുന്നുണ്ട്. കിമ്മും പുടിനും ചേര്‍ന്നാല്‍ അതൊരു വന്‍ശക്തി തന്നെയാണ്. ഇരുവര്‍ക്കും മറുത്തൊരു അഭിപ്രായവുമില്ല. അതുകൊണ്ടുതന്നെയാണ് ഇരുവരുടെയും സൗഹൃദവും, എണ്ണ-സൈനിക കൈമാറ്റങ്ങളും അമേരിക്കയെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളെയും ഇത്ര ഭയപ്പെടുത്തുന്നത്.

Top