CMDRF

മാതളം കൊണ്ട് ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

നല്ലൊരു ഹെല്‍ത്തി ജ്യൂസായ ഇത് വളരെ എളുപ്പം തയ്യാറാക്കാം.

മാതളം കൊണ്ട് ഇതൊന്ന് പരീക്ഷിച്ച് നോക്കൂ
മാതളം കൊണ്ട് ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

ല്ലൊരു ഹെല്‍ത്തി ഫ്രൂട്ട് ആണ് മാതളനാരങ്ങ. നിരവധി പോഷക ഗുണങ്ങൾ അടങ്ങിയ ഈ പഴത്തിന് നല്ല രുചിയുമുണ്ട്. ഇന്ന് നമുക്ക് ഈ മാതളനാരങ്ങ കൊണ്ട് വ്യത്യസ്തമായ ഒരു വിഭവം തയ്യാറാക്കിയാലോ?

വേണ്ട ചേരുവകള്‍

മാതളം – ഒരെണ്ണം
നാരങ്ങാ നീര് – 5 സ്പൂണ്‍
പഞ്ചസാര – 3 സ്പൂണ്‍
ഏലയ്ക്ക – ഒരെണ്ണം
വെള്ളം – 2 ഗ്ലാസ്
ഐസ്‌ക്യൂബ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

നല്ലൊരു ഹെല്‍ത്തി ജ്യൂസായ ഇത് വളരെ എളുപ്പം തയ്യാറാക്കാം. ഇതിനായി ആദ്യം മാതളം തൊലി കളഞ്ഞു കുരു മാത്രമായെടുത്ത് മിക്‌സിയുടെ ജാറിലേയ്ക്കിടുക. ഇനി അതിലേയ്ക്ക് നാരങ്ങാനീരും പഞ്ചസാരയും ഒരു ഏലയ്ക്കയും ചേര്‍ത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് നല്ലതുപോലെ അടിച്ചെടുക്കുക. ശേഷം ഗ്ലാസിലേയ്ക്ക് ഒഴിച്ചു ഐസ്‌ക്യൂബ് ചേര്‍ത്തു കുടിക്കാവുന്നതാണ്.

Top