കുവൈത്ത് സിറ്റി: ആശുപത്രി ജീവനക്കാരുടെ പണവും വിലപിടുപ്പുള്ള സാധനങ്ങളും മോഷ്ടിക്കുന്ന സ്വദേശി വനിതയെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രി ജീവനക്കാരുടെ പരാതിയിൽ ക്യാപിറ്റൽ ഗവർണറേറ്റ് കുറ്റാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതി ആശുപത്രികളിൽ പ്രവേശിച്ച്, ജീവനക്കാരുടെ ശ്രദ്ധ തിരിച്ചാണ് പണവും മറ്റു വിലപിടുപ്പുള്ള സാധനങ്ങളും മോഷ്ടിച്ചിരുന്നത്.
സ്വദേശി വനിതയായ അധ്യാപികയാണ് പ്രതി. പ്രതിയിൽ നിന്ന് പൊലീസ് മോഷ്ടിച്ച പണം ഉൾപ്പെടെയുള്ള തെളിവുകൾ കണ്ടെത്തിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.