റോഡ് വികസന പദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാരിന് പണത്തിന്റെ പഞ്ഞമില്ല: നിതിന്‍ ഗഡ്കരി

നാലു വര്‍ഷത്തിനകം ബിഹാറിലെ റോഡുകള്‍ അമേരിക്കയിലെ റോഡുകളെ പോലെയാക്കുമെന്നു ഗഡ്കരി വാഗ്ദാനം ചെയ്തു.

റോഡ് വികസന പദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാരിന് പണത്തിന്റെ പഞ്ഞമില്ല: നിതിന്‍ ഗഡ്കരി
റോഡ് വികസന പദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാരിന് പണത്തിന്റെ പഞ്ഞമില്ല: നിതിന്‍ ഗഡ്കരി

പട്‌ന: രണ്ടായിരം കോടി രൂപയില്‍ താഴെയുള്ള പദ്ധതികളുടെ ചടങ്ങുകളിലേക്ക് പോകാറില്ലെന്നു കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. നാലു വര്‍ഷത്തിനകം ബിഹാറിലെ റോഡുകള്‍ അമേരിക്കയിലെ റോഡുകളെ പോലെയാക്കുമെന്നു ഗഡ്കരി വാഗ്ദാനം ചെയ്തു. ബിഹാറിലെ ഗയയില്‍ 3700 കോടി രൂപയുടെ റോഡ് വികസന പദ്ധതികളുടെ ശിലാസ്ഥാപന ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

Also Read:സ്കൂൾ ഉച്ചഭക്ഷണത്തിൽ പുഴു, വിദ്യാർഥികൾ ആശുപത്രിയിൽ, 4 പേരുടെ നില ​ഗുരുതരം

റോഡ് വികസന പദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാരിന് പണത്തിന്റെ പഞ്ഞമില്ല. സത്യസന്ധമായി സേവനം നടത്തുന്നവരുടെ കുറവു മാത്രമേ രാജ്യത്തുള്ളുവെന്നും ഗഡ്കരി പറഞ്ഞു. ബിഹാറില്‍ എല്ലാ കാര്യങ്ങള്‍ക്കും ജാതിയാണു നോക്കുന്നതെന്നു കേട്ടിട്ടുണ്ട്. മനുഷ്യനു ജാതിയല്ല, ഗുണമാണു പ്രധാനം. ശസ്ത്രക്രിയ വേണ്ടി വരുമ്പോള്‍ ഡോക്ടറുടെ ജാതിയാണോ സാമര്‍ഥ്യമാണോ അന്വേഷിക്കുന്നതെന്നു ഗഡ്കരി ചോദിച്ചു.

Top