CMDRF

വിദ്യാലയങ്ങള്‍ക്ക് സമീപം ഹോണ്‍ മുഴക്കിയാല്‍ 500 റിയാല്‍ പിഴ

വിദ്യാലയങ്ങള്‍ക്ക് സമീപം ഹോണ്‍ മുഴക്കിയാല്‍ 500 റിയാല്‍ പിഴ
വിദ്യാലയങ്ങള്‍ക്ക് സമീപം ഹോണ്‍ മുഴക്കിയാല്‍ 500 റിയാല്‍ പിഴ

റിയാദ്: സൗദിയില്‍ വിദ്യാലയങ്ങള്‍ക്ക് സമീപം ഹോണ്‍ മുഴക്കിയാല്‍ 500 റിയാല്‍ പിഴ. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപം ശബ്ദമുണ്ടാക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് ട്രാഫിക് വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയത്. ഇത് ട്രാഫിക്ക് നിയമലംഘനത്തിന് പുറമേ ഡ്രൈവിങ് മര്യാദകളുടെ ലംഘനവും മോശമായ പെരുമാറ്റവുമായി കണക്കാക്കുമെന്ന് ട്രാഫിക് വകുപ്പ് പറഞ്ഞു. വിദ്യാലയങ്ങള്‍ക്ക് സമീപം ഹോണ്‍ മുഴക്കി ശബ്ദമുണ്ടാക്കുന്നത് ലംഘനമാണ്. 300 മുതല്‍ 500 റിയാല്‍ വരെ പിഴ ഈടാക്കുമെന്നും ട്രാഫിക് വകുപ്പ് വിശദീകരിച്ചു.

Top