ന്യൂഡല്‍ഹി: ഈ ആഴ്ച്ചയിൽ പത്തു മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെയും വിപണി മൂല്യത്തില്‍ കനത്ത ഇടിവുണ്ടായി. 1.22 ലക്ഷം കോടിയാണ് നഷ്ടമായത്. റിലയന്‍സ്, ടിസിഎസ് കമ്പനികൾക്കാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്. പശ്ചിമേഷ്യയിലെ സംഘര്‍ഷവും വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. കഴിഞ്ഞയാഴ്ച ബിഎസ്ഇ സെന്‍സെക്‌സ് 307 പോയിന്റാണ് താഴ്ന്നത്.
മൂല്യത്തില്‍ 35,638 കോടിയാണ് ടിസിഎസിന്റെ മാത്രം നഷ്ടം. 15,01,723 കോടിയായാണ് ടിസിഎസിന്റെ വിപണി മൂല്യം താഴ്ന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 21,351 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. 18,55,366 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം താഴ്ന്നത്. ഐടിസി 18,761 കോടി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 16,047 കോടി, എല്‍ഐസി 13,946 കോടി, ഐസിഐസിഐ ബാങ്ക് 11,363 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്.
Also Read: ജിയോ ഫിനാൻഷ്യൽ സർവീസിന്റെ നവീകരിച്ച ആപ്പ് പുറത്തിറക്കി
ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, എസ്ബിഐ കമ്പനികളുടെ വിപണി മൂല്യം ഉയര്‍ന്നു. ഭാരതി എയര്‍ടെലിന്റെ വിപണി മൂല്യത്തില്‍ 26,330 കോടിയുടെ വര്‍ധനയാണ് ഉണ്ടായത്.