10 കിലോമീറ്റര്‍ യാത്രക്ക് ഊബര്‍ ഓട്ടോയുടെ ബില്ല് ഒരുകോടി; അമ്പരപ്പ് മാറാതെ യാത്രക്കാരന്‍

10 കിലോമീറ്റര്‍ യാത്രക്ക് ഊബര്‍ ഓട്ടോയുടെ ബില്ല് ഒരുകോടി; അമ്പരപ്പ് മാറാതെ യാത്രക്കാരന്‍
10 കിലോമീറ്റര്‍ യാത്രക്ക് ഊബര്‍ ഓട്ടോയുടെ ബില്ല് ഒരുകോടി; അമ്പരപ്പ് മാറാതെ യാത്രക്കാരന്‍

ബെംഗളൂരു: 10 കിലോമീറ്റര്‍ ഊബര്‍ ഓട്ടോയില്‍ യാത്ര ചെയ്ത യാത്രക്കാരന് ലഭിച്ചത് 1,03,11,055 രൂപയുടെ ബില്ല്. ഊബറിന്റെ ഓട്ടോ ആശ്രയിച്ച നോയിഡയിലെ യാത്രക്കാരന് കഴിഞ്ഞ ദിവസം ഏഴ് കോടിരൂപയുടെ ബില്ല് വന്നതും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. വ്‌ളോഗറായ ശ്രീരാജ് നിലേഷ് എന്നയാള്‍ ഒരു ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെയാണ് അനുഭവം പങ്കുവെച്ചത്.

ബെംഗളൂരുവില്‍ 10 കിലോമീറ്റര്‍ ഓട്ടോ റൈഡിന് ഊബര്‍ ഒരു കോടി രൂപ ഈടാക്കിയതായി അദ്ദേഹം പറയുന്നു. കെആര്‍ പുരത്തെ ടിന്‍ ഫാക്ടറിയില്‍ നിന്ന് കോറമംഗലയിലേക്ക് പോകുന്നതിനായി താനും ഭാര്യ മാനസയും ആപ്പ് ഉപയോഗിച്ച് ഒരു ഓട്ടോറിക്ഷ ബുക്ക് ചെയ്തതായി ശ്രീരാജ് നിലേഷ് പറഞ്ഞു. യാത്രാനിരക്കായി നിശ്ചയിച്ചിരുന്നത് 207 രൂപയായിരുന്നു.

എന്നാല്‍, ലക്ഷ്യസ്ഥാനത്ത് എത്തി പണമടക്കാനായി ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തപ്പോള്‍ 1,03,11,055 രൂപയുടെ ബില്ലായിരുന്നു ലഭിച്ചത്. ബില്ല് കണ്ട് ഓട്ടോ ഡ്രൈവര്‍ പോലുംഞെട്ടിപ്പോയതായി അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ഊബറിന്റെ കസ്റ്റമര്‍ കെയര്‍ പ്രതികരിച്ചിട്ടില്ലെന്നും അതിന് തെളിവായാണ് വീഡിയോ ചിത്രീകരിച്ചതെന്നും ശ്രീരാജ് നിലേഷ് വിഡിയോയില്‍ പറയുന്നു.

Top