പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ

തെളിയിക്കപ്പെട്ടാൽ ആ​റു മാ​സം വ​രെ ത​ട​വോ പി​ഴ​യോ അ​ല്ലെ​ങ്കി​ൽ ര​ണ്ടും​കൂ​ടി​യോ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്.

പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ
പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ

പാ​ല​ക്കാ​ട്: രാജ്യത്ത് മൊത്തത്തിൽ 11 കേസുകളാണ് പത‍ജ്ഞലിക്കെതിരെ നിലനിൽക്കുന്നത്. അതിൽ പത്തെണ്ണവും കേരളത്തിൽ നിന്നാണ്. കോ​ഴി​ക്കോ​ട്-​നാ​ല്, പാ​ല​ക്കാ​ട്-​മൂ​ന്ന്, എ​റ​ണാ​കു​ളം-​ര​ണ്ട്, തി​രു​വ​ന​ന്ത​പു​രം-​ഒ​ന്ന് വീ​തം കേ​സു​ക​ളാ​ണ് വി​വി​ധ കോ​ട​തി​ക​ളി​ലെ​ത്തി​യ​ത്. ഡ്ര​ഗ്സ് ആ​ൻ​ഡ് മാ​ജി​ക് റെ​മ​ഡീ​സ് (ഒ​ബ്ജ​ക്ഷ​ന​ബ്ൾ അ​ഡ്വൈ​ർ​ടൈ​സ്മെ​ന്‍റ്) ആ​ക്ട് 1954 സെ​ക്ഷ​ൻ 3(ഡി) ​പ്ര​കാ​രം ച​ട്ട​ത്തി​ലു​ൾ​പ്പെ​ടു​ത്തി​യ രോ​ഗ​ങ്ങ​ൾ​ക്ക് മ​രു​ന്ന് നി​ർ​ദേ​ശി​ച്ചും ഫ​ല​സി​ദ്ധി വാ​ഗ്ദാ​നം​ചെ​യ്തും തെ​റ്റി​ദ്ധരിപ്പിക്കുന്ന പതജ്ഞലിയുടെ പരസ്യങ്ങൾ കോടതി നിരോധിച്ചിരുന്നു.

Also Read: ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

പരസ്യങ്ങൾക്കെതിരെയുള്ള വിലക്ക് ലംഘിച്ചതിനാണ് പ​ത​ഞ്ജ​ലി ഗ്രൂ​പ്പി​ന്‍റെ നി​ർ​മാ​ണ യൂ​ണി​റ്റാ​യ ദി​വ്യ ഫാ​ർ​മ​സി ഉ​ട​മ​ക​ളാ​യ ദി​വ്യ​യോ​ഗ മ​ന്ദി​ർ ട്ര​സ്റ്റ് പ്ര​സി​ഡ​ന്റ് ബാ​ബ രാം​ദേ​വ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ചാ​ര്യ ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ പ്ര​തി​ക​ളാ​ക്കി കേ​സെ​ടു​ത്തിട്ടുള്ളത്. കേസ് ഇപ്പോഴും നടന്ന്കാെണ്ടിരിക്കുകയാണ്. ഇത് തെളിയിക്കപ്പെട്ടാൽ ആ​റു മാ​സം വ​രെ ത​ട​വോ പി​ഴ​യോ അ​ല്ലെ​ങ്കി​ൽ ര​ണ്ടും​കൂ​ടി​യോ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്.

രാം​ദേ​വും ബാ​ല​കൃ​ഷ്ണ​യും ഇ​തു​വ​രെ ഹാ​ജ​രാ​യി​ട്ടി​ല്ലെ​ങ്കി​ലും വി​വി​ധ കോ​ട​തി​ക​ളി​ൽ വി​ചാ​ര​ണ നേ​രി​ടേ​ണ്ടി​വ​രും. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ഫ​യ​ൽ​ചെ​യ്ത ര​ണ്ടു കേ​സു​ക​ളി​ലൊ​ന്നി​ൽ 2025 ജ​നു​വ​രി 30നും ​മ​​റ്റൊ​ന്നി​ൽ ​2025 ഫെ​ബ്രു​വ​രി 17നും ​പ്ര​തി​​ക​ളോ​ട് ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ​ത​ഞ്ജ​ലി​യു​ടെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ൾ​ക്കെ​തി​രെ 2023 ഒ​ക്ടോ​ബ​ർ മു​ത​ലാ​ണ് സം​സ്ഥാ​ന ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​റു​ടെ നി​ർ​ദേ​ശ​ത്തി​ൽ നടപടികൾ ആരംഭിച്ചത്.

Top