മോസ്കോ: റഷ്യൻ നഗരമായ നിസ്നി ടാഗിൽ താമസ സമുച്ചയം ഭാഗികമായി തകർന്നതിനെ തുടർന്നു പത്തു മരണം. രക്ഷാപ്രവർത്തകർ 10 മൃതദേഹങ്ങൾ കണ്ടെത്തിയതായും കൂടാതെ 15 പേരെ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് രക്ഷപ്പെടുത്തിയതായും സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
നിലവിൽ ആശുപത്രിയിൽ കഴിയുന്ന അഞ്ചുപേരുടെ നില ഗുരുതരമാണ്. ഗ്യാസ് പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു. യഥാർത്ഥ കാരണം വ്യക്തമായിട്ടില്ല.