CMDRF

മേഘാലയയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 10 മരണം

ഉരുൾപൊട്ടലിനെ തുടർന്ന് സൗത്ത് ഗാരോ ഹിൽസ് ജില്ലയിൽ ഒരു കുടുംബത്തിലെ ഏഴ് പേർ ഉൾപ്പെടെ 10 പേർ മരിച്ചു

മേഘാലയയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 10 മരണം
മേഘാലയയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 10 മരണം

ഷില്ലോങ്: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മേഘാലയയിലെ സൗത്ത് ഗാരോ ഹിൽസ് ജില്ലയിൽ 24 മണിക്കൂറിനിടെ 10 സ്ഥിരീകരിച്ചു. അഞ്ച് ജില്ലകൾ അപകടാവസ്ഥയിലാണെന്നാണ് വിവരം. ജില്ലയിൽ പെയ്യുന്ന ശക്തമായ മഴ ഗാസുപാറ മേഖലയിലും ഉരുൾപൊട്ടലിന് കാരണമായതായി അധികൃതർ അറിയിച്ചു.

ഉരുൾപൊട്ടൽ സമയത്ത് ഏഴംഗ കുടുംബം ഹാറ്റിയാസിയ സോംഗ്മയിലെ വീടിനുള്ളിലായിരുന്നു. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മ ഗാരോ ഹിൽസിലെ അഞ്ച് ജില്ലകളിൽ തുടർച്ചയായി പെയ്യുന്ന മഴയെയും അതിൻ്റെ പ്രത്യാഘാതങ്ങളെയും കുറിച്ച് അവലോകന യോഗം നടത്തി.

Also Read: യു.പിയിലെ അവസാനത്തെ ചെന്നായയേയും വെടിവെച്ച് കൊന്നു

മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് അടിയന്തര സഹായധനം നൽകാനും ഉത്തരവിട്ടിട്ടുണ്ട്. പുനർനിർമാണ ശ്രമങ്ങൾക്കായി ബെയ്‌ലി ബ്രിഡ്ജ് സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് യോഗത്തിൽ സാങ്മ നിർദ്ദേശിച്ചുദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്) എന്നിവയെ ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ച പ്രദേശങ്ങളിൽ തിരച്ചിൽ, രക്ഷാപ്രവർത്തനം നടത്താൻ വിന്യസിച്ചിട്ടുണ്ട്.

Top