ഭോപ്പാൽ: മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ മൂന്ന് ദിവസത്തിനിടെ പത്ത് ആനകൾ ദുരൂഹ സാഹചര്യത്തിൽ ചെരിഞ്ഞു. കടുവാ സങ്കേതത്തിലെ ഖിതോലി റേഞ്ചിന് കീഴിലുള്ള സങ്കാനിയിലും ബകേലിയിലും ചൊവ്വാഴ്ച നാല് കാട്ടാനകളെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. സമാനമായ രീതിയിൽ ബുധനാഴ്ച നാല് ആനകളെയും വ്യാഴാഴ്ച രണ്ട് കാട്ടനകളെയും ചെരിഞ്ഞ നിലയിൽ കണ്ടെത്തി.
ALSO READ: ജമ്മുകാശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു
ഉത്തർപ്രദേശിലെ ഐ.സി.എആർ-ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്കും സാഗറിലെ ഫോറൻസിക് ലബോറട്ടറിയിലേക്കും ഇവയിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ അയച്ചതായി അധികൃതർ അറിയിച്ചു.കോഡോ മില്ലറ്റുകളാണ് മരണ കാരണമെന്ന് സംശയിക്കുന്നതായി മധ്യപ്രദേശ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വി.കെ.എൻ അമ്പാഡെ വ്യക്തമാക്കി.ആനകൾ ചെരിഞ്ഞു കിടന്നയിടങ്ങളിൽ വരാഗു കൃഷി ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആറ് കർഷകരെ വനംവകുപ്പ് സമീപിക്കുകയും വിളകളുടെ മേൽ കീടനാശിനി ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.