അന്‍മോല്‍ ബിഷ്‌ണോയിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ

ബാബ സിദ്ദീഖിയുടെയും മകന്‍റെയും ചിത്രങ്ങൾ അൻമോൽ ബിഷ്ണോയിയാണ് കൊലയാളികൾക്ക് അയച്ചുകൊടുത്തതെന്നും പൊലീസ് പറയുന്നു

അന്‍മോല്‍ ബിഷ്‌ണോയിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ
അന്‍മോല്‍ ബിഷ്‌ണോയിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ

ന്യൂഡൽഹി: ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്ണോയിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് എൻ.ഐ.എ. എന്‍ഐഎ 2022 ല്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളില്‍ പ്രതിയാണ് അന്‍മോല്‍. വ്യാജ പാസ്‌പോര്‍ട്ടില്‍ രാജ്യത്തു നിന്നും കടന്ന അന്‍മോലിനെ, കഴിഞ്ഞ വര്‍ഷം കെനിയയിലും ഈ വര്‍ഷം കാനഡയിലും കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബാബ സിദ്ദീഖിയെ കൊന്ന സംഘത്തിലെ മൂന്ന് ഷൂട്ടർമാരുമായി അൻമോൽ മെസ്സേജിങ് ആപ് വഴി ബന്ധപ്പെടുകയും നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വസതിക്ക് മുന്നിലുണ്ടായ വെടിവെപ്പ് കേസില്‍ അന്‍മോല്‍ ബിഷ്‌ണോയിക്കെതിരെ മുംബൈ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വെടിവെപ്പിന്റെ ഉത്തരവാദിത്തം അന്‍മോല്‍ ബിഷ്‌ണോയ് ഏറ്റെടുത്തിരുന്നു.

Also Read: പുകഞ്ഞ് ഡൽഹി; അതിരൂക്ഷമായി വായുമലിനീകരണം

ബാബ സിദ്ദീഖിയുടെയും മകന്‍റെയും ചിത്രങ്ങൾ അൻമോൽ ബിഷ്ണോയിയാണ് കൊലയാളികൾക്ക് അയച്ചുകൊടുത്തതെന്നും പൊലീസ് പറയുന്നു. പഞ്ചാബി ഗായകന്‍ സിദ്ധുമൂസെ വാലെയുടെ കൊലപാതകത്തിലും അന്‍മോല്‍ ബിഷ്‌ണോയിക്ക് പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംഘടിത കുറ്റകൃത്യങ്ങളിലും അനുബന്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളെ പിടികൂടാനുള്ള എന്‍ഐഎയുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് റിവാര്‍ഡ് പ്രഖ്യാപനം.

Top