CMDRF

വടക്കന്‍ തായ്‌ലന്‍ഡിൽ 125 മുതലകളെ കൊലപ്പെടുത്തി ഉടമ

സെപ്റ്റംബറില്‍ വടക്കന്‍ തായ്‌ലന്‍ഡിലുണ്ടായ ശക്തമായ മണ്‍സൂണ്‍ മഴയില്‍ പ്രളയവും മണ്ണിടിച്ചിലും ഉണ്ടാവുകയും ഇരുപതിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തിരുന്നു

വടക്കന്‍ തായ്‌ലന്‍ഡിൽ 125 മുതലകളെ കൊലപ്പെടുത്തി ഉടമ
വടക്കന്‍ തായ്‌ലന്‍ഡിൽ 125 മുതലകളെ കൊലപ്പെടുത്തി ഉടമ

ബാങ്കോക്ക്: ഒരു പ്രദേശത്താകമാനം ബാധിച്ച പ്രളയകെടുതിയെ തുടർന്ന് സ്വന്തം ഫാമില്‍ വളര്‍ത്തിയിരുന്ന 125 മുതലകളെ കൊലപ്പെടുത്തി ഒരു കര്‍ഷകന്‍. വടക്കന്‍ തായ്‌ലന്‍ഡിലെ ലാംഫുനിലാണ് സംഭവം. ഫാം ഉടമസ്ഥനായ എന്‍. ഖുംകഡാണ് ഫാമിലെ മുതലകളെ കൂട്ടക്കശാപ്പ് നടത്തിയത്.

പ്രളയ സാഹചര്യത്തില്‍ മുതലകള്‍ കൂട്ടില്‍ നിന്ന് രക്ഷപ്പെടുകയും ആളുകള്‍ക്കും മൃഗങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുന്നത് തടയാനുമാണ് ഇങ്ങനൊരു കടുംകൈ ചെയ്തതെന്നാണ് ഖുംകഡ് പറയുന്നത്. മൂന്നു മീറ്ററോളം നീളംവരുന്ന 125 മുതലകളെയാണ് കൊലപ്പെടുത്തിയത്.

Also Read: ലാസ് വേഗസിൽ ഡൊണാള്‍ഡ് ട്രംപിന്റെ ഭീമൻ നഗ്ന പ്രതിമ

സെപ്റ്റംബറില്‍ വടക്കന്‍ തായ്‌ലന്‍ഡിലുണ്ടായ ശക്തമായ മണ്‍സൂണ്‍ മഴയില്‍ പ്രളയവും മണ്ണിടിച്ചിലും ഉണ്ടാവുകയും ഇരുപതിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തിരുന്നു. അവയെ എല്ലാത്തിനെയും കൊല്ലുക എന്ന എന്റെ ജീവിതത്തിലെ ഏറ്റവും കാഠിന്യമേറിയ തീരുമാനം എനിക്ക് എടുക്കേണ്ടിവന്നു, ഖുംകഡ് പറഞ്ഞു.

സംരക്ഷണകേന്ദ്രത്തിന്റെ ഭിത്തിതകര്‍ന്നാല്‍ നമുക്ക് നിയന്ത്രിക്കാനവുന്നിനേക്കാള്‍ വലിയ നാശനഷ്ടമാകും ആളുകള്‍ക്കുണ്ടാവുക. ആളുകളുടെ ജീവന്റെയും പൊതുസുരക്ഷയെയും ബാധിക്കുന്ന സംഗതിയാണിത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top