CMDRF

100 കോടി ബജറ്റ് ചിത്രം ‘തങ്കലാന്‍’

100 കോടി ബജറ്റ് ചിത്രം ‘തങ്കലാന്‍’
100 കോടി ബജറ്റ് ചിത്രം ‘തങ്കലാന്‍’

പാ രഞ്ജിത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘തങ്കലാന്‍’. തന്റെ കരിയറില്‍ ഇതുവരെ ചെയ്യാത്ത വേഷത്തിലാണ് വിക്രം തങ്കലാനില്‍ എത്തുന്നതെന്ന് അപ്‌ഡേറ്റുകളില്‍ നിന്നും വ്യക്തമാണ്. റിലീസിന് ഒരുങ്ങുന്നതിനിടെ ചിത്രത്തിന്റെ പുതിയ ലിറിക് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍. ‘തങ്കലാന്‍ വാര്‍’ എന്ന് പേര് നല്‍കിയിരിക്കുന്ന ഗാനത്തിന് സം ഗീതം ഒരുക്കിയിരിക്കുന്നത് ജിവി പ്രകാശ് കുമാര്‍ ആണ്. അറിവ് എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് ജി വി പ്രകാശും അറിവും ചേര്‍ന്നാണ്.

അതേസമയം, തങ്കലാന്‍ ഓഗസ്റ്റ് 15ന് തിയറ്ററുകളില്‍ എത്തും. ആദ്യം ജനുവരി 26ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ഇത് മാറ്റുക ആയിരുന്നു. 100 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. വിക്രമിനൊപ്പം പാര്‍വതി തിരുവോത്ത്, മാളവിക മോഹനന്‍ തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിക്രമിന്റെ നായികയായി പാര്‍വതിയാണ് എത്തുന്നത്.

Top