ലക്ഷ്യം 100 കോടി; കുതിപ്പ് തുടര്‍ന്ന് ടര്‍ബോ

ലക്ഷ്യം 100 കോടി; കുതിപ്പ് തുടര്‍ന്ന് ടര്‍ബോ

റിലീസ് ചെയ്ത് 12 ദിവസം കഴിഞ്ഞിട്ടും തിയേറ്ററില്‍ ആളൊഴിയാതെ വൈശാഖ് ചിത്രം ടര്‍ബോ. മെയ് 23ന് റിലീസ് ചെയ്ത സിനിമയുടെ ഏറ്റവും പുതിയ കളക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കളായ മമ്മൂട്ടി കമ്പനി

11 ദിവസത്തെ കളക്ഷനാണ് മമ്മൂട്ടി കമ്പനി പുറത്തുവിട്ടിരിക്കുന്നത്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം ഇതുവരെ 70 കോടി രൂപയിലധികം നേടിയിരിക്കുകയാണ്. സ്‌ക്രീന്‍ കൗണ്ടിനും ഇതുവരെ കുറവൊന്നും സംഭവിച്ചിട്ടില്ല.

ഇതര സംസ്ഥാനങ്ങളില്‍ മാത്രം 364 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചത്. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്.

ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ ചിത്രത്തിലെ ആക്ഷന്‍ സീക്വന്‍സുകള്‍ക്ക് ആവേശമാണ് തിയേറ്ററില്‍. വില്ലനായുള്ള കന്നഡ താരം രാജ് ബി ഷെട്ടിയുടെ പെര്‍ഫോമന്‍സിനും മലയാളികള്‍ കൈയടി നല്‍കി.

ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിയറ്റ്‌നാം ഫൈറ്റേഴ്‌സാണ് ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേര്‍ന്നാണ് ഒരുക്കുന്നത്. പോക്കിരി രാജയുടെ രണ്ടാം ഭാഗം മധുരരാജയക്കു ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമയാണ് ടര്‍ബോ.

Top