100 വർഷം ഗാരന്റി, 20 കോടി ചെലവ് ; 60 അടി ഉയരത്തിൽ പുതിയ ശിവാജി പ്രതിമ

10 വർഷത്തെ അറ്റകുറ്റപ്പണികളും കരാറുകാരൻ നടത്തണം എന്നും കരാറിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

100 വർഷം ഗാരന്റി, 20 കോടി ചെലവ് ; 60 അടി ഉയരത്തിൽ പുതിയ ശിവാജി പ്രതിമ
100 വർഷം ഗാരന്റി, 20 കോടി ചെലവ് ; 60 അടി ഉയരത്തിൽ പുതിയ ശിവാജി പ്രതിമ

മുംബൈ: തകർന്നു വീണ ഛത്രപതി ശിവാജിയുടെ പ്രതിമയ്ക്കു പകരം സിന്ധുദുർഗിലെ കോട്ടയിൽ 60 അടി ഉയരത്തിൽ 20 കോടി രൂപ ചെലവിൽ പുതിയ പ്രതിമ സ്ഥാപിക്കുന്നതിന് കരാർ ക്ഷണിച്ചു. ഇനിയുള്ള 6 മാസത്തിനുള്ളിൽ തന്നെ പ്രതിമ സ്ഥാപിക്കാനാണു പദ്ധതി. രൂപകൽപനയും നിർമാണവും ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും പരിശോധിക്കാൻ പ്രത്യേക സമിതിയുണ്ടാകും.

ഡിസംബറിൽ സ്ഥാപിച്ച പ്രതിമ ഓഗസ്റ്റിൽ തന്നെ തകർന്നു വീണതോടെ പ്രദേശത്ത് വലിയ പ്രതിഷേധം ഉയർന്നിരുന്നു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി അജിത് പവാറും ജനങ്ങളോട് മാപ്പ് പറഞ്ഞു.

Also Read: രാഷ്ട്രീയ ജീവിതത്തിലെ ടേണിങ് പോയിന്റിന് പിന്നിൽ കെ.സി.വേണുഗോപാൽ :സിദ്ധരാമയ്യ

THE BUST OF CHHATRAPATI SHIVAJI IS BROKEN

നാവികസേനയുടെ നേതൃത്വത്തിൽ സ്ഥാപിച്ച പ്രതിമ അതേസമയം ശക്തമായ കാറ്റിലാണ് തകർന്നത്. പ്രതിമയ്ക്ക് 2.42 കോടി രൂപ സർക്കാർ ചെലവഴിച്ചു. എന്നാൽ പുതിയ പ്രതിമയ്ക്ക് 100 വർഷത്തെ ഗാരന്റിയാണ് കരാറുകാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Also Read: ഛത്രപതി ശിവജിയുടെ പ്രതിമ നിലംപതിച്ചു

10 വർഷത്തെ അറ്റകുറ്റപ്പണികളും കരാറുകാരൻ നടത്തണം എന്നും കരാറിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

Top