CMDRF

‘1000 ബേബീസ്’ ഓടിടിയില്‍

ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ അഞ്ചാമത്തെ സീരീസ് ആണ് 1000 ബേബീസ്.

‘1000 ബേബീസ്’ ഓടിടിയില്‍
‘1000 ബേബീസ്’ ഓടിടിയില്‍

റ്റവും പുതിയ മലയാളം ത്രില്ലര്‍ സീരീസായ ‘1000 ബേബീസ്’ ഓടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട സിരീസ് ആണ് ഇത്. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശനും ആര്യയും ചേര്‍ന്നാണ് നജീം കോയ സംവിധാനം ചെയ്തിരിക്കുന്ന ഈ ത്രില്ലര്‍ സീരീസ് നിര്‍മ്മിച്ചിരിക്കുന്നത്.

ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ അഞ്ചാമത്തെ സീരീസ് ആണ് 1000 ബേബീസ്. കേരള ക്രൈം ഫയല്‍സ്, മാസ്റ്റര്‍പീസ്, പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്, നാഗേന്ദ്രന്‍സ് ഹണിമൂണ്‍ എന്നിവയാണ് ആദ്യ നാല് വെബ് സീരീസുകള്‍. കഥയിലും അവതരണത്തിലും ആദ്യ നാല് വെബ് സീരിയകളില്‍ നിന്ന് ഏറെ വ്യത്യസ്തതയുമായാണ് 1000 ബേബീസ് എത്തുന്നത്.

Also Read: ത്രില്ലടിപ്പിച്ച് ധ്യാന്‍ ശ്രീനിവാസനും സണ്ണി വെയ്നും: ‘ത്രയം’ ട്രെയിലർ പുറത്ത്

നീന ഗുപ്തയും റഹ്‌മാനും ആണ് പ്രധാന അഭിനേതാക്കള്‍. സഞ്ജു ശിവറാം, ജോയ് മാത്യു, രാധിക രാധാകൃഷ്ണന്‍, അശ്വിന്‍ കുമാര്‍, ഇര്‍ഷാദ് അലി, ഷാജു ശ്രീധര്‍, കലേഷ് രാമാനന്ദ്, ശ്രീകാന്ത് മുരളി തുടങ്ങിയവര്‍ മറ്റ് അഭിനേതാക്കള്‍ ആണ്. നജീം കോയയും അറൗസ് ഇര്‍ഫാനും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. മലയാളത്തിനൊപ്പം തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി ഭാഷകളിലും സിരീസ് കാണാനാവും. ഛായാഗ്രഹണം ഫെയ്സ് സിദ്ദിഖും സംഗീത സംവിധാനം ശങ്കര്‍ ശര്‍മ്മയുമാണ്. വാര്‍ത്താപ്രചരണം വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

Top