ശമ്പള കുടിശിക 108 ആംബുലന്‍സ് ജീവനക്കാര്‍ പണിമുടക്കുന്നു

ശമ്പള കുടിശിക 108 ആംബുലന്‍സ് ജീവനക്കാര്‍ പണിമുടക്കുന്നു
ശമ്പള കുടിശിക 108 ആംബുലന്‍സ് ജീവനക്കാര്‍ പണിമുടക്കുന്നു

തിരുവനന്തപുരം: ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് 108 ആംബുലന്‍സ് ജീവനക്കാരുടെ പണിമുടക്ക് സമരം. 108 ആംബുലന്‍സ് ജീവനക്കാര്‍ ഇന്ന് സര്‍വീസില്‍ നിന്ന് വിട്ട് നില്‍ക്കും. ജൂണിലെ ശമ്പളം ഇതുവരെയും ജീവനക്കാര്‍ക്ക് കിട്ടിയിട്ടില്ല. എല്ലാ മാസവും ഏഴാം തീയതിക്കു മുമ്പ് ശമ്പളം നല്‍കുമെന്ന ഉറപ്പുകള്‍ നടത്തിപ്പ് കമ്പനി ലംഘിച്ചെന്നാണ് ജീവനക്കാരുടെ പരാതി. എംആര്‍ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വ്വീസ് എന്ന കമ്പനിക്കാണ് 108 ആംബുലന്‍സിന്റെ നടത്തിപ്പ് ചുമതല. നടത്തിപ്പ് ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കുക, ശമ്പളം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇന്നത്തെ സൂചന പണിമുടക്ക്. സിഐടിയുവിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. എന്നാല്‍ സര്‍ക്കാരില്‍ നിന്ന് കിട്ടേണ്ട തുക കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണം എന്നാണ് നടത്തിപ്പ് കമ്പനിയുടെ വാദം.

Top