CMDRF

പത്താം ക്ലാസ് പൊതു പരീക്ഷ ഇന്ന് അവസാനിക്കും ; ഫലം മെയ് രണ്ടാംവാരം

പത്താം ക്ലാസ് പൊതു പരീക്ഷ ഇന്ന് അവസാനിക്കും ; ഫലം മെയ് രണ്ടാംവാരം
പത്താം ക്ലാസ് പൊതു പരീക്ഷ ഇന്ന് അവസാനിക്കും ; ഫലം മെയ് രണ്ടാംവാരം

തിരുവനന്തപുരം: മാര്‍ച്ച് നാലിന് ആരംഭിച്ച പത്താം ക്ലാസ് പൊതു പരീക്ഷ ഇന്ന് അവസാനിക്കും. 3000 ത്തോളം പരീക്ഷാ കേന്ദ്രങ്ങളിലായി നാലേകാല്‍ ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഏപ്രില്‍ മൂന്ന് മുതല്‍ 20 വരെ രണ്ട് ഘട്ടങ്ങളിലായാണ് ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം നടക്കുക. മെയ് രണ്ടാംവാരം ഫലം പ്രഖ്യാപിക്കും

ഇത്തവണ റെഗുലര്‍ വിഭാഗത്തില്‍ 4,27,105 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് മേഖലകളിലായി 2971 പരീക്ഷാ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 2017 പരീക്ഷാ കേന്ദ്രങ്ങളിലായി ഒന്നാം വര്‍ഷം 4,15,044 വിദ്യാര്‍ഥികളും രണ്ടാം വര്‍ഷം 4,44,097 വിദ്യാര്‍ഥികളുമാണ് പരീക്ഷ എഴുതുന്നത്.

70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകര്‍ എസ്എസ്എല്‍സി മൂല്യനിര്‍ണ്ണയ ക്യാമ്പില്‍ പങ്കെടുക്കും. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നാളെയാണ് അവസാനിക്കുന്നത്. 77 ക്യാമ്പുകളിലായി ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണ്ണയവും നടക്കും. എട്ട് ക്യാമ്പുകളിലായി 22000 അധ്യാപകര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണ്ണയത്തില്‍ പങ്കെടുക്കും.

Top