ന്യൂഡൽഹി: 11 സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടിക പുറത്തുവിട്ട് എ.എ.പി. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആണ് പട്ടിക പുറത്തുവിട്ടത്. അടുത്ത വർഷം ഫെബ്രുവരിയിലാണ് ഡൽഹിയിൽ തെരഞ്ഞെടുപ്പ്. ബി.ജെ.പിയിൽ നിന്നും കോൺഗ്രസിൽ നിന്നും പാർട്ടിയിലെത്തിയവരും ഇത്തവണ സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
കിരാഡിയിൽ അനിൽ ഝായും ഛതർപൂരിലെ തൻവാർ മണ്ഡലത്തിൽ ബ്രഹ്മ സിങ്ങും സ്ഥാനാർഥികളാകും. ഒപ്പം ദീപക് സിംഗ്ല വിശ്വാസ് നഗറിലും സരിത സിങ് രോഹ്താസ് നഗറിലും ജനവിധി തേടും. കൂടാതെ ബി.ബി. ത്യാഗിയും പട്ടികയിലുണ്ട്. ലക്ഷ്മി നഗറിൽ നിന്നാണ് അദ്ദേഹം മത്സരിക്കുക. ബദർപൂരിൽ രാംസിങ് നേതാജിയും ഇത്തവണ വിജയ പരീക്ഷണത്തിനിറങ്ങും.
Also Read : യുഡിഎഫിന്റെ വോട്ട് ബാങ്കിൽ വിള്ളൽ വന്നിട്ടില്ല: കെ മുരളീധരൻ
വീർസിങ് ദിങ്കൻ സീമാപുരിയിൽ മത്സരിക്കുന്നതോടൊപ്പം സീലാംപൂരിൽ സുബൈൽ ചൗധരി എ.എ.പി സ്ഥാനാർഥിയാകും. ഗൗരവ് ശർ ഖോണ്ടയിലും മനോജ് ത്യാഗി കരവാൾ നഗറിലും സോമേഷ് ശൗകീൻ മട്യാലയിലും മത്സരിക്കും. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എ.എ.പിക്ക് ഒറ്റ സീറ്റ് പോലും ലഭിച്ചിരുന്നില്ല. അതേസമയം ഡൽഹിയിൽ അധികാരം നിലനിർത്താനാണ് എ.എ.പിയുടെ ഈ പോരാട്ടം.