CMDRF

11 മില്യൻ യൂറോ മൂല്യമുള്ള വ്യാജ നോട്ടുകൾ; ഇറ്റലിയിൽ ഒരാൾ അറസ്റ്റിൽ

11 മില്യൻ യൂറോ മൂല്യമുള്ള വ്യാജ നോട്ടുകൾ; ഇറ്റലിയിൽ ഒരാൾ അറസ്റ്റിൽ
11 മില്യൻ യൂറോ മൂല്യമുള്ള വ്യാജ നോട്ടുകൾ; ഇറ്റലിയിൽ ഒരാൾ അറസ്റ്റിൽ

റോം: 11 മില്യൻ യൂറോ മൂല്യമുള്ള വ്യാജ നോട്ടുകൾ അച്ചടിച്ചതിന് ഇറ്റലിയിലെ നേപ്പിള്‍സില്‍ നിന്ന് ഒരാളെ അറസ്റ്റ് ചെയ്തതായ് യൂറോപ്യന്‍ പൊലീസ് ബോഡി യൂറോപോള്‍ ആറിയിച്ചു. യൂറോപ്പിലുടനീളം എട്ട് മില്യൻ യൂറോയുടെ വ്യാജ നോട്ടുകള്‍ പ്രതി വിറ്റഴിച്ചതായും പൊലീസ് അറിയിച്ചു. പ്രതിയുടെ പ്രിന്റിങ് ലബോറട്ടറിയില്‍ നിന്നും മൂന്ന് മില്യൻ യൂറോയുടെ വ്യാജ നോട്ടുകളാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്.

ഇവിടെ നിന്നും 31 ഡിജിറ്റല്‍ പ്രിന്റിങ് മെഷീനുകളും അസംസ്കൃത വസ്തുക്കളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഈ വര്‍ഷം മാര്‍ച്ചില്‍, ബാർസിലോന, റോം, നേപ്പിള്‍സ് എന്നിവിടങ്ങളില്‍ നിന്ന് 14 മില്യൻ യൂറോയുടെ വ്യാജ നോട്ടുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്തതിന് 14 പേരെ പൊലീസ് അറസ്ററ് ചെയ്തിരുന്നു. കള്ളനോട്ടുകൾ പലതും ഫ്രാൻസ് വഴി പ്രചരിപ്പിച്ചതിനാൽ അറസ്റ്റിൽ ഫ്രഞ്ച് പൊലീസും ഉൾപ്പെട്ടിട്ടുണ്ടെന്ന് യൂറോപോൾ പറഞ്ഞു.

Top