CMDRF

ബഹ്റൈനിൽ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കു​മാ​യി 11 പു​തി​യ ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ

ബഹ്റൈനിൽ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കു​മാ​യി 11 പു​തി​യ ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ
ബഹ്റൈനിൽ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കു​മാ​യി 11 പു​തി​യ ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കു​മാ​യി 11 പു​തി​യ സേ​വ​ന​ങ്ങ​ൾ വി​ക​സി​പ്പി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ദേ​ശീ​യ​ത, പാ​സ്‌​പോ​ർ​ട്ട്, റെ​സി​ഡ​ൻ​റ്സ് അ​ഫ​യേ​ഴ്സ് (എ​ൻ.​പി.​ആ​ർ.​എ) അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ് ഹി​ഷാം ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ ഖ​ലീ​ഫ അ​റി​യി​ച്ചു.

24 സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ 500 സേ​വ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കാ​നു​ള്ള കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് അ​ൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പു​തി​യ സേ​വ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​ത്.ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ളി​ത​മാ​ക്കു​ക, പൂ​ർ​ണ​മാ​യും ഇ​ല​ക്‌​ട്രോ​ണി​ക് സേ​വ​ന​ത്തി​ലേ​ക്ക് മാ​റു​ക, സേ​വ​ന നി​ല​വാ​രം, കാ​ര്യ​ക്ഷ​മ​ത, സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​ക്കു​ള്ള സം​ഭാ​വ​ന എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ലാ​ണ് പു​തി​യ സം​രം​ഭം ഊ​ന്ന​ൽ ന​ൽ​കു​ന്ന​ത്.

ന​ഷ്‌​ട​പ്പെ​ടു​ക​യോ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യോ ചെ​യ്ത പാ​സ്പോ​ർ​ട്ടു​ക​ൾ​ക്ക് പ​ക​രം പാ​സ്‌​പോ​ർ​ട്ട് ന​ൽ​ക​ൽ, ബ​ഹ്‌​റൈ​നി​ലെ പാ​സ്‌​പോ​ർ​ട്ട് ഡെ​ലി​വ​റി, അ​ടി​യ​ന്ത​ര യാ​ത്രാ രേ​ഖ​ക​ൾ, വേ​ഗ​ത്തി​ലു​ള്ള പാ​സ്‌​പോ​ർ​ട്ട് മാ​റ്റി​സ്ഥാ​പി​ക്ക​ൽ, രാ​ജ്യ​ത്തി​ന് പു​റ​ത്തു​ള്ള​വ​ർ​ക്ക് പ​ക​രം പാ​സ്‌​പോ​ർ​ട്ട് എ​ന്നി​വ പു​തി​യ സേ​വ​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

Also Read:അമിതവേഗം; ദുബൈയിൽ ഡ്രൈവര്‍ അറസ്റ്റില്‍

പെ​ർ​മി​റ്റ് കാ​ല​ഹ​ര​ണ​പ്പെ​ട്ട താ​മ​സ​ക്കാ​ർ​ക്ക് ഗ്രേ​സ് പി​രീ​ഡു​ക​ൾ ന​ൽ​കു​ന്ന​തി​നൊ​പ്പം റെ​സി​ഡ​ൻ​സി പെ​ർ​മി​റ്റു​ക​ൾ ന​ൽ​കു​ന്ന​തും പു​തു​ക്കു​ന്ന​തും ഇ​നി ഓ​ൺ​ലൈ​നാ​യി ന​ട​ക്കും.100 ശ​ത​മാ​നം ഡി​ജി​റ്റ​ൽ ക്ഷ​മ​ത കൈ​വ​രി​ക്കു​ക, ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളു​ടെ എ​ണ്ണം പ​കു​തി​യാ​ക്കി കു​റ​ക്കു​ക, ഉ​പ​യോ​ക്തൃ അ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് ആ​പ്ലി​ക്കേ​ഷ​ൻ പ്ര​ക്രി​യ​ക​ൾ ല​ളി​ത​മാ​ക്കു​ക എ​ന്നി​വ​യാ​ണ് എ​ൻ.​പി.​ആ​ർ.​എ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ശൈ​ഖ് ഹി​ഷാം പ​റ​ഞ്ഞു.

Top