CMDRF

ലെബനന് സഹായവുമായി ഇന്ത്യ; മരുന്നടക്കം 11 ടൺ മെഡിക്കൽ സഹായം കയറ്റിയയച്ചു

ലെബനൻ്റെ നിലവിലുള്ള ആരോഗ്യ സംരക്ഷണ ദൗത്യത്തെ സഹായിക്കാനാണ് ഇന്ത്യ മെഡിക്കൽ സംവിധാനങ്ങൾ നൽകിയത്

ലെബനന് സഹായവുമായി ഇന്ത്യ; മരുന്നടക്കം 11 ടൺ മെഡിക്കൽ സഹായം കയറ്റിയയച്ചു
ലെബനന് സഹായവുമായി ഇന്ത്യ; മരുന്നടക്കം 11 ടൺ മെഡിക്കൽ സഹായം കയറ്റിയയച്ചു

ഡല്‍ഹി: ലെബനനിലേക്ക് 33 ടൺ അവശ്യ മെഡിക്കൽ വസ്തുക്കൾ അയച്ച് ഇന്ത്യ. ലെബനൻ്റെ നിലവിലുള്ള ആരോഗ്യ സംരക്ഷണ ദൗത്യത്തെ സഹായിക്കാനാണ് ഇന്ത്യ മെഡിക്കൽ സംവിധാനങ്ങൾ നൽകിയത്. 11 ടൺ സാധനങ്ങൾ ഇന്ന് കയറ്റിയയച്ചെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

Read Also:കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; 2 വർഷത്തിന് ശേഷം സത്യേന്ദ്ര ജെയിന് ജാമ്യം

ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള മരുന്നുകൾ, നോൺ-സ്റ്റിറോയിഡൽ ആൻറി-ഇൻഫ്ലമേറ്ററി മരുന്നുകൾ, ആൻറി-ഇൻഫ്ലമേറ്ററി ഏജൻ്റുകൾ, ആൻറിബയോട്ടിക്കുകൾ, അനസ്തെറ്റിക്സ് എന്നിവയുൾപ്പെടെയാണ് ഇന്ന് കയറ്റിയയച്ചത്. കൂടുതൽ മരുന്നുകൾ ഉടൻ കയറ്റിയയക്കുമെന്നും ഇന്ത്യ അറിയിച്ചു. രണ്ടാമത്തെയും മൂന്നാമത്തെയും കയറ്റുമതി വരും ആഴ്ചകളിൽ അയക്കും.

Top