തിരുവനന്തപുരം: 110 കോടി രൂപ പട്ടികജാതി വിഭാഗ വിദ്യാർഥികൾക്ക് ആകെ കുടിശിക വിതരണം ചെയ്യാനുണ്ടെന്ന് മന്ത്രി ഒ.ആർ കേളു. 2022-23 വർഷം 1.50 കോടി രൂപയുമാണ് 2023-24 വർഷത്തെ കുടിശിക ഇനത്തിൽ 108.50 കോടി രൂപയുമാണ് ഇനിയും വിതരണം ചെയ്യുനുള്ളതെന്ന് എ.പി. അനിൽ കുമാറിന് നിയമസഭയിൽ മന്ത്രി രേഖാമൂലം മറുപടി നൽകി.
2022-23, 2023- 24 അധ്യയന വർഷങ്ങളിലെ പട്ടികജാതി വിഭാഗം വിദ്യാർഥികളുടെ അപ്രൂവൽ ലഭിച്ച ഇ- ഗ്രാന്റ്സ് പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് ക്ലെയിമുകൾ 2024-25 സാമ്പത്തിക വർഷം ബഡ്‌ജറ്റിൽ ലഭ്യമായ 223 കോടി രൂപ പൂർണമായും വിനിയോഗിച്ചു, കുടിശിക വിതരണം ചെയ്തിട്ടുണ്ട്. അതേസമയം സ്കോളർഷിപ്പ് ഇനത്തിലെ കടിശ്ശിക പൂർത്തീകരിക്കുന്നതിനായി ശീർഷകത്തിൽ അധിക വിതരണം ബന്ധപ്പെട്ട വകയിരുത്തി ലഭ്യമാക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.
Also Read: ബിജെപി ആള്‍ക്കൂട്ടക്കൊല നടത്തുന്ന ഭീകരവാദികളുടെ പാര്‍ട്ടി; മോദിക്കെതിരെ ഖാര്‍ഗെ
2023-24 വരെ പട്ടികവർഗ വിഭാഗം വിദ്യാർഥികൾക്ക് 18.29 കോടി രൂപ കുടിശികയുണ്ട്. കുടിശിക അടക്കമുള്ള മുഴുവൻ തുകയും അനുവദിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയെന്നും മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.