ഡൽഹി: ഇന്ത്യയിലെ ബാങ്കുകൾക്ക് ഈ മാസം 12 ദിവസം പൊതു അവധിയായിരിക്കുമെന്ന് പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്ത് നടപ്പാക്കി വരുന്ന പൊതു അവധികൾ, സംസ്ഥാന അവധികൾ, സാംസ്‌കാരികമായോ മതപരമായോ ഉളള ആചാരങ്ങൾക്കുളള അവധികൾ, സർക്കാർ പ്രഖ്യാപനങ്ങൾ, മറ്റ് ബാങ്കുകളുമായുളള ഏകോപനങ്ങൾ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് റിസർവ് ബാങ്ക് അവധി ദിവസങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. അതിന്റെ ലിസ്റ്റും പുറത്തുവിട്ടിട്ടുണ്ട്.
പ്രാദേശിക അവധികൾ, പ്രത്യേക ദിവസങ്ങൾക്കുളള അവധി, രണ്ടാമത്തെ ശനിയാഴ്ച, നാലാമത്തെ ശനിയാഴ്ച, ഞായറാഴ്ച ദിവസങ്ങൾ തുടങ്ങിയ ദിവസങ്ങളിൽ ബാങ്കുകൾ അവധിയായിരിക്കും. അവധി ദിവസങ്ങളിലും ഉപയോക്താക്കൾക്ക് എടിഎം, നെറ്റ് ബാങ്കിംഗ്, ബാങ്കുകളുടെ മൊബൈൽ ആപ്ലിക്കേഷനുകൾ തുടങ്ങിയവ തടസം കൂടാതെ വിനിയോഗിക്കാൻ സാധിക്കുമെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറിയിപ്പിൽ പറയുന്നു.