CMDRF

തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ 12 പേർക്ക് കടിയേറ്റു

വിദ്യാർഥികൾക്ക് നേരെ നായ ചാടിവീണെങ്കിലും കുട്ടികൾ ഓടി രക്ഷപ്പെടുകയായിരുന്നു.

തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ 12 പേർക്ക് കടിയേറ്റു
തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ 12 പേർക്ക് കടിയേറ്റു

കോഴിക്കോട്: കോഴിക്കോട് ഉള്ള്യേരിയിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ 12 പേർക്ക് കടിയേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. മനാത്താനത്ത് മീത്തൽ സുജീഷിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് കാത്തുനിൽക്കുന്ന വിദ്യാർഥികൾക്ക് നേരെ നായ ചാടിവീണെങ്കിലും കുട്ടികൾ ഓടി രക്ഷപ്പെടുകയായിരുന്നു.

Top