റിയാദ്: സൗദി അറേബ്യയിൽ 121 സർക്കാർ ജീവനക്കാർ അഴിമതി കേസിൽ അറസ്റ്റിലായി. അഴിമതി വിരുദ്ധ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രാലയങ്ങളിലെയും സർക്കാർ ഏജൻസികളിലെയും 322 ജീവനക്കാർക്കെതിരെ അന്വേഷണം നടത്തിയതായും അറസ്റ്റിലായ 121 പേരിൽ ജാമ്യത്തിലിറങ്ങിയവരടക്കം ഉൾപ്പെടുമെന്നും അതോറിറ്റി അറിയിച്ചു.
കൈക്കൂലി, അധികാര ദുർവിനിയോഗം എന്നീ കുറ്റങ്ങളാണ് അറസ്റ്റിലായവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റാരോപിതരും ആഭ്യന്തരം, നാഷനൽ ഗാർഡ്, നീതിന്യായം, മുനിസിപ്പാലിറ്റി ഭവന മന്ത്രാലയം, സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി എന്നിവയിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്.