4 ടാറ്റ ഓഹരിയുൾപ്പെടെ 13 താരങ്ങൾ; വാരാന്ത്യത്തിൽ മികച്ച തിരിച്ചുവരവായി ഇന്ത്യ

4 ടാറ്റ ഓഹരിയുൾപ്പെടെ 13 താരങ്ങൾ; വാരാന്ത്യത്തിൽ മികച്ച തിരിച്ചുവരവായി ഇന്ത്യ
4 ടാറ്റ ഓഹരിയുൾപ്പെടെ 13 താരങ്ങൾ; വാരാന്ത്യത്തിൽ മികച്ച തിരിച്ചുവരവായി ഇന്ത്യ

വാരാന്ത്യം മികച്ച തിരിച്ചുവരവ് കാഴ്ചവയ്ക്കാൻ ഇന്ത്യൻ സൂചികകൾക്കു കഴിഞ്ഞു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 397 പോയിന്റ് നേട്ടത്തിൽ 24,541.15ലും, സെൻസെക്‌സ് 1,330 പോയിന്റ് കുതിഞ്ഞ് 80,436.84 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഹിൻഡൻബർഗ് റിസർച്ചിന്റെ പുതിയ റിപ്പോർട്ടുകൾക്കിടയിലും സൂചികകൾ കുതിപ്പ് തുടർന്നത് നിക്ഷേപകർക്ക് കരുത്തുപകരുന്നു.

അതേസമയം സമീപകാലത്ത് നിഫ്റ്റി 24,300-24,550 പരിധിക്കുള്ളിൽ ഏകീകരണം തുടർന്നേക്കാമെന്ന് എൽകെപി സെക്യൂരിറ്റീസിന്റെ രൂപക് ഡി പറഞ്ഞു. 24,550-ന് മുകളിലുള്ള നിർണായക നീക്കത്തിന് മാത്രമേ സൂചികയിൽ ഒരു ദിശാസൂചനയുള്ള മുന്നേറ്റത്തിന് വഴി തുറക്കാനാകൂവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിഫ്റ്റിയെ സംബന്ധിച്ച് 24,300 ലെവലൽ പ്രധാനമാണ്. ഇതിനു മുകളിൽ പിടിച്ചു നിൽക്കുന്നിടത്തോളം ബൈ- ഓൺ- ഡിപ്‌സ് തന്ത്രം കൂടുതൽ ഫലപ്രദമായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നത്തെ വ്യാപാരത്തിൽ നിഫ്റ്റിയുടെ പിന്തുണ 24,400 ആയിരിക്കുമെന്നു പ്രഭുദാസ് ലില്ലാധറിലെ വൈശാലി പരേഖ് പറഞ്ഞു. പ്രതിരോധം 24,750ൽ കാണുന്നു. ബാങ്ക് നിഫ്റ്റി 50,200- 51,000 റേഞ്ചിൽ പ്രതീക്ഷിക്കുന്നു. ആഗോള സൂചികകളിലെ ഉണർവ് ഇന്ന് ഇന്ത്യൻ സൂചികകളെ നയിക്കുമെന്നു കരുതുന്നു. ഗിഫ്റ്റ് നിഫ്റ്റിയും നേട്ടത്തിലാണ് തുടങ്ങിയത്.

Top