30 കോടി മുടക്കി 132 കോടി ! ‘സൂപ്പർ നാച്യൂറൽ’ പടം ഒടിടിയിലേക്ക്

30 കോടി മുടക്കി 132 കോടി ! ‘സൂപ്പർ നാച്യൂറൽ’ പടം ഒടിടിയിലേക്ക്
30 കോടി മുടക്കി 132 കോടി ! ‘സൂപ്പർ നാച്യൂറൽ’ പടം ഒടിടിയിലേക്ക്

മുംബൈ: മഡ്ഡോക്ക് ഫിലിംസിൻറെ സൂപ്പർനാച്ചുറൽ യൂണിവേഴ്സിലെ ഏറ്റവും പുതിയ നാലാമത്തെ ചിത്രമാണ് മുഞ്ജ്യ. ശർവരി, അഭയ് വർമ്മ, മോണ സിംഗ്, സത്യരാജ് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്ന ചിത്രത്തിൽ മുഞ്ജ്യ എന്ന കേന്ദ്ര കഥാപാത്രം സിജിഐയിലാണ് എത്തിയത്. ജൂൺ 7 ന് തിയറ്ററുകളിൽ എത്തിയ ചിത്രം, 132 കോടിയാണ് ആഗോള ബോക്സോഫീസിൽ നേടിയത്.

അതേസമയം 30 കോടി ബജറ്റിൽ പുറത്തിറങ്ങിയ ചിത്രം എന്നത് പരിഗണിക്കുമ്പോൾ ഇതിനകം ബോക്സ് ഓഫീസിൽ നിന്ന് തന്നെ നിർമ്മാതാക്കൾക്ക് ലാഭമുണ്ടാക്കി കൊടുത്തിട്ടുണ്ട്. എന്നാൽ പാൻ ഇന്ത്യൻ ചിത്രം കൽക്കി 2898 എഡി തീയറ്ററുകളിൽ എത്തുന്നത് വരെ മികച്ച കളക്ഷനാണ് ചിത്രം നേടിയത്. ആദിത്യ സർപോത്ദാർ സംവിധാനം ചെയ്ത ചിത്രമാണ് ഇത്.എന്നാൽ ഇപ്പോൾ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ് എന്നാണ് വിവരം. ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിൻറെ ഒടിടി അവകാശം വാങ്ങിയത്. അതേസമയം ചിത്രം എപ്പോൾ ഒടിടിയിൽ എത്തും എന്ന വിവരം പുറത്തുവന്നിട്ടില്ലെങ്കിലും അടുത്ത മാസം ചിത്രം സ്ട്രീമിംഗിന് എത്തിയേക്കും എന്നാണ് വിവരം.

ചിത്രത്തിലെ പ്രധാന കഥാപാത്രമായ മുഞ്ജ്യ മറാത്തി നാടോടിക്കഥകളിലെ ഒരു കഥാപാത്രമാണ്. മുണ്ടൻ ചടങ്ങ് കഴിഞ്ഞ് 10 ദിവസത്തിനുള്ളിൽ മരിക്കുന്ന ആൺ കുട്ടികൾ വികൃതികളായ പ്രേതങ്ങളായി മാറും എന്നാണ് കഥ. കുട്ടിച്ചാത്തൻ തരത്തിൽ മറാത്തി വിശ്വാസത്തിൻറെ ഭാഗമാണ് മുഞ്ജ്യ ഇതിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്.

അതേസമയം 2018-ൽ അമർ കൗശിക് സംവിധാനം ചെയ്ത് രാജ്കുമാർ റാവുവും ശ്രദ്ധ കപൂറും അഭിനയിച്ച സ്ത്രീയിൽ ആരംഭിച്ചതാണ് മഡ്ഡോക്ക് ഫിലിംസിൻറെ സൂപ്പർനാച്ചുറൽ യൂണിവേഴ്സ്. 2022-ൽ വരുൺ ധവാനും കൃതി സനോണും അഭിനയിച്ച ഭേഡിയ എന്ന ചിത്രത്തിന് ശേഷം. ഫ്രാഞ്ചൈസിലെ അടുത്ത ചിത്രമായി എത്തിയതാണ് മുഞ്ജ്യ. എന്നാൽ ഓഗസ്റ്റ് 15-ന് പുറത്തിറങ്ങിയ സ്ത്രീ 2 ആണ് ഈ ഫ്രഞ്ചെസിയിലെ പുതിയ ചിത്രം.

Top