കണ്ണൂര്‍ തളിപ്പറമ്പിൽ 14 കാരനെ കാണാതായ സംഭവം: അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

ഇന്നലെ വൈകുന്നേരം സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയാണ് ആര്യനെ കാണാതായത്

കണ്ണൂര്‍ തളിപ്പറമ്പിൽ 14 കാരനെ കാണാതായ സംഭവം: അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
കണ്ണൂര്‍ തളിപ്പറമ്പിൽ 14 കാരനെ കാണാതായ സംഭവം: അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കണ്ണൂര്‍: കണ്ണൂർ തളിപ്പറമ്പിൽ കാണാതായ പതിനാലുകാരനായി തെരച്ചിൽ ഊര്‍ജിതമാക്കി പൊലീസ്. പൂക്കൊത്തുതെരു സ്വദേശി ആര്യനെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരം സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയാണ് ആര്യനെ കാണാതായത്. ആര്യനെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആര്യൻ പോകാൻ സാധ്യതയുള്ള സ്ഥലങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് ഊര്‍ജിതമായ അന്വേഷണമാണ് നടത്തുന്നത്. കാണാതുമ്പോള്‍ സ്കൂള്‍ യൂണിഫോം ആണ് ആര്യൻ ധരിച്ചിരുന്നത്. കൈവശം സ്കൂള്‍ ബാഗമുണ്ട്. ആര്യനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8594020730 എന്ന നമ്പറിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

Top