ചെന്നൈയിൽ 15കാരി മരിച്ച സംഭവം; ദമ്പതികൾ അറസ്റ്റിൽ

പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

ചെന്നൈയിൽ 15കാരി മരിച്ച സംഭവം; ദമ്പതികൾ അറസ്റ്റിൽ
ചെന്നൈയിൽ 15കാരി മരിച്ച സംഭവം; ദമ്പതികൾ അറസ്റ്റിൽ

ചെന്നൈ: വീട്ടുജോലിക്ക് നിന്ന 15കാരിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. അമിഞ്ചിക്കരൈ സ്വദേശികളായ മുഹമ്മദ് നവാസും ഭാര്യ നസിയയുമാണ് അറസ്റ്റിലായത്. അഭിഭാഷകനൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയാണ് കുട്ടി മരിച്ച വിവരം ഇരുവരും അറിയിച്ചത്.

പോലീസ് ഇവരുടെ വീട്ടിൽ എത്തി പരിശോധിച്ചപ്പോൾ കുട്ടിയുടെ മരണം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ ഇസ്തിരി പെട്ടികൊണ്ടും സി​ഗരറ്റ് കൊണ്ടും പൊള്ളിച്ച പാടുകളുണ്ട്. ദമ്പതികളുടെ നാല് വയസ്സുള്ള കുട്ടിയെ പരിപാലിക്കാനാണ് 15കാരിയെ കൊണ്ടുവന്നത്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

Top