പ്രവാചകനെതിരെ ആക്ഷേപ കമന്റിട്ടെന്ന് ആരോപണം;15 കാരനെ ആള്‍ക്കൂട്ടം അടിച്ചു കൊന്നു

ക്രൂരമായ ആള്‍ക്കൂട്ട കൊലപാതകം നടന്നത് ബംഗ്ലാദേശിലെ ആര്‍മി ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെ സാന്നിധ്യത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രവാചകനെതിരെ ആക്ഷേപ കമന്റിട്ടെന്ന് ആരോപണം;15 കാരനെ ആള്‍ക്കൂട്ടം അടിച്ചു കൊന്നു
പ്രവാചകനെതിരെ ആക്ഷേപ കമന്റിട്ടെന്ന് ആരോപണം;15 കാരനെ ആള്‍ക്കൂട്ടം അടിച്ചു കൊന്നു

പ്രവാചകനെതിരെ അധിക്ഷേപകരമായ കമന്റുകള്‍ പോസ്റ്റ് ചെയ്‌തെന്ന് ആരോപിച്ച് ബംഗ്ലാദേശില്‍ ആള്‍ക്കൂട്ടം 15 വയസുകാരനായ ഹിന്ദു ബാലനെ മര്‍ദിച്ച് കൊലപ്പെടുത്തി. ഖുല്‍നയ്ക്ക് അടുത്തുള്ള സോനാഡംഗ എന്ന സ്ഥലത്താണ് സംഭവം. നേരത്തെ പ്രവാചകനിന്ദ ആരോപിച്ച് കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ പൊലീസ് സ്റ്റേഷനിലെത്തിയാണ് ആള്‍കൂട്ടം കുട്ടിയെ മര്‍ദിച്ച് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്നത് ആർമിയുടെ മുന്നിൽ വെച്ച്‌

SYMBOLIC IMAGE

കൊല്ലപ്പെട്ട കുട്ടിയുടെ പേര് ഉത്സവ് മണ്ഡോള്‍ എന്നാണ്. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ബംഗ്ലാദേശ് മൈനോരിറ്റീസ് ഹ്യൂമന്‍ റൈറ്റ്‌സ് എക്‌സിലൂടെയാണ് ഈ സംഭവം പുറംലോകത്തെ അറിയിച്ചത്.

Also Read: സ്വിഗ്ഗി ജീവനക്കാരൻ വെട്ടിച്ചത് 33 കോടിയിലധികം രൂപ!

ഈ ക്രൂരമായ ആള്‍ക്കൂട്ട കൊലപാതകം നടന്നത് ബംഗ്ലാദേശിലെ ആര്‍മി ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെ സാന്നിധ്യത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ബംഗ്ലാദേശില്‍ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്ക് നേരെ നിരന്തരം ആക്രമണങ്ങള്‍ നടക്കുന്നതായി ചില അതിശയോക്തി കലര്‍ന്ന വാര്‍ത്തകളാണ് പുറത്ത് പ്രചരിക്കുന്നതെന്ന് ഇടക്കാല ഗവണ്‍മെന്റിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് പ്രതികരിച്ചു.

Top