15കാരിയുടെ ഫോട്ടോകളും വീഡിയോകളും മോർഫ് ചെയ്ത് ഭീഷണി; 21കാരൻ അറസ്റ്റിൽ

കുട്ടിയുടെ ഇൻസ്റ്റഗ്രാം പേജിലുണ്ടായിരുന്ന ഫോട്ടോയും വീഡിയോയും മോർഫ് ചെയ്ത് നഗ്നചിത്രങ്ങൾ ഉണ്ടാക്കി ഭീഷണിപ്പെടുത്തുകയായിരുന്നു.

15കാരിയുടെ ഫോട്ടോകളും വീഡിയോകളും മോർഫ് ചെയ്ത് ഭീഷണി; 21കാരൻ അറസ്റ്റിൽ
15കാരിയുടെ ഫോട്ടോകളും വീഡിയോകളും മോർഫ് ചെയ്ത് ഭീഷണി; 21കാരൻ അറസ്റ്റിൽ

ആലപ്പുഴ: സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അവർക്കുതന്നെ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കണ്ണൂർ അഴീക്കോട് സ്വദേശി മുഹമ്മദ് സഫ്വാൻ (21) ആണ് അറസ്റ്റിലായത്. ഇക്ക ഴിഞ്ഞ ജൂണിലാണു സംഭവം.

തനിക്ക് ഒരു വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി പ്രതി പുറക്കാട്ടുള്ള പതിനഞ്ചുകാരിയുമായി സൗഹൃദത്തിലായി. തുടർന്ന് കുട്ടിയുടെ ഇൻസ്റ്റഗ്രാം പേജിലുണ്ടായിരുന്ന ഫോട്ടോയും വീഡിയോയും മോർഫ് ചെയ്ത് നഗ്നചിത്രങ്ങൾ ഉണ്ടാക്കി ഭീഷണിപ്പെടുത്തുകയായിരുന്നു.

Also Read: ഗൂഗിള്‍ പേ വഴി പണം തട്ടി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പ്രതിക്കെതിരെ നേരത്തെയും സമാന കേസുകൾ

പ്രതിക്കെതിരെ നേരത്തെയും കണ്ണൂർ ടൗൺ, വളപട്ടണം സ്റ്റേഷനുകളിൽ സമാന കേസുള്ളതായി പൊലീസ് പറഞ്ഞു. കൊല്ലം ജില്ലയിലും പരാതിയുണ്ട്. പ്രതിയുടെ പക്കൽനിന്ന് രണ്ടു മൊബൈൽ ഫോണും നാലു സിം കാർഡും കണ്ടെടുത്തു. ഇയാളെത്തേടി അന്വേഷണസംഘം അഴീക്കോടെത്തിയെങ്കിലും ഒളിവിൽപോയിരുന്നു. അമ്പലപ്പുഴ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.

Top