CMDRF

മൂന്നുവര്‍ഷത്തിനുള്ളില്‍ ദുബായില്‍ വരാനിരിക്കുന്നത് 16 പുതിയ ബസ് സ്റ്റേഷനുകളും, ആറ് ഡിപ്പോയും

മൂന്നുവര്‍ഷത്തിനുള്ളില്‍ ദുബായില്‍ വരാനിരിക്കുന്നത് 16 പുതിയ ബസ് സ്റ്റേഷനുകളും, ആറ് ഡിപ്പോയും
മൂന്നുവര്‍ഷത്തിനുള്ളില്‍ ദുബായില്‍ വരാനിരിക്കുന്നത് 16 പുതിയ ബസ് സ്റ്റേഷനുകളും, ആറ് ഡിപ്പോയും

ദുബായ് : മൂന്ന് വര്‍ഷത്തിനുള്ളില്‍ ദുബായില്‍ വരാനിരിക്കുന്നത് 16 പുതിയ ബസ് സ്റ്റേഷനുകളും ആറ് പുതിയഡിപ്പോകളും. പൊതുഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.) നടപ്പാക്കുന്ന മൂന്ന് വര്‍ഷത്തെ പദ്ധതിപ്രകാരമാണിത്.

ദേരയില്‍ ഒമ്പത് ബസ് സ്റ്റേഷനുകളും ബര്‍ ദുബായില്‍ ഏഴ് ബസ് സ്റ്റേഷനുകളും തുറക്കും. മാള്‍ ഓഫ് എമിറേറ്റ്സ്, സബ്ഖ, ജബല്‍ അലി, അല്‍ ഖൂസ്, ഇബ്ന്‍ ബത്തൂത്ത, ഹത്ത, ഗോള്‍ഡ് സൂക്ക്, അല്‍ ഖസൈസ്, ദേര സിറ്റി സെന്റര്‍, അല്‍ ഗുബൈബ, യൂണിയന്‍, സത്വ, അല്‍ റഷ്ദിയ, അബു ഹെയില്‍, ഇത്തിസലാത്ത്, കരാമ എന്നിവിടങ്ങളിലായാണ് ബസ് സ്റ്റേഷനുകള്‍ തുറക്കുക. അഞ്ച് സ്റ്റേഷനുകളില്‍ ബസ് പാര്‍ക്കിങ് യാര്‍ഡുകള്‍ പുനര്‍രൂപകല്‍പ്പന ചെയ്യും

കൂടാതെ ബസ് ടെര്‍മിനലുകള്‍ നവീകരിക്കുകയും ചില സ്റ്റേഷനുകളില്‍ പ്രാര്‍ഥനാ മുറികള്‍ സജ്ജീകരിക്കുകയും ചെയ്യും. ഖവാനീജ്, അല്‍ ഖിസൈസ്, അല്‍ റുവിയ്യ, അല്‍ അവീര്‍, ജബല്‍ അലി, അല്‍ ഖൂസ് എന്നിവിടങ്ങളിലായാണ് ആറ് ബസ് ഡിപ്പോകള്‍ തുറക്കുന്നത്. അല്‍ ഖൂസ്, ജബല്‍ അലി ഡിപ്പോകളില്‍ ഡ്രൈവര്‍മാര്‍ക്കുള്ള താമസസൗകര്യങ്ങളുുമുണ്ടാകും. പുതിയ ഗതാഗത സിഗ്‌നല്‍ സ്ഥാപിക്കുകയും നടപ്പാതകള്‍ നിര്‍മിക്കുകയും ചെയ്യും.

Top