CMDRF

പതിനാറുകാരിയെ പ്രതിശ്രുത വരന്‍ കഴുത്തറുത്തു കൊന്നു; കൊലപാതകം വിവാഹനിശ്ചയം മുടങ്ങിയതിന് പിന്നാലെ

പതിനാറുകാരിയെ പ്രതിശ്രുത വരന്‍ കഴുത്തറുത്തു കൊന്നു; കൊലപാതകം വിവാഹനിശ്ചയം മുടങ്ങിയതിന് പിന്നാലെ
പതിനാറുകാരിയെ പ്രതിശ്രുത വരന്‍ കഴുത്തറുത്തു കൊന്നു; കൊലപാതകം വിവാഹനിശ്ചയം മുടങ്ങിയതിന് പിന്നാലെ

ബെംഗളൂരു: പതിനാറുകാരിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയത് വിവാഹനിശ്ചയം മുടങ്ങിയതിന് പിന്നാലെ. ബാലാവകാശ കമ്മിഷന്‍ വിവാഹനിശ്ചയച്ചടങ്ങ് തടയുകയായിരുന്നു. കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ പ്രകാശ് (32) എന്ന യുവാവിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

പത്താം ക്ലാസ് പരീക്ഷ പാസായ പതിനാറുകാരിയും പ്രകാശും തമ്മിലുള്ള വിവാഹനിശ്ചയച്ചടങ്ങ് മടിക്കേരിയിലെ സുര്‍ലബ്ബി ഗ്രാമത്തില്‍ ഇന്നലെ നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇതേക്കുറിച്ച് വിവരം ലഭിച്ച ബാലാവകാശ കമ്മിഷന്‍, സ്ഥലത്തെത്തി പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ചടങ്ങ് നിര്‍ത്തിവയ്ക്കാന്‍ ഇരു കുടുംബങ്ങളോടും ആവശ്യപ്പെട്ടു. ഇതോടെ ചടങ്ങ് മുടങ്ങി.

മണിക്കൂറുകള്‍ക്കു ശേഷം പ്രകാശ് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി മാതാപിതാക്കളെ ആക്രമിക്കുകയും പെണ്‍കുട്ടിയെ വീടിനു പുറത്തേക്ക് വലിച്ചിഴച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടതായും അവര്‍ പറഞ്ഞു.

Top