CMDRF

1600 ഐഫോണുകൾ മോഷ്ടിച്ചു ; കള്ളൻ കപ്പലിൽ തന്നെയെന്ന് പൊലീസ് !

ഞായറാഴ്ച മദ്ധ്യപ്രദേശിലെ സാഗർ ജില്ലയിൽ വെച്ചാണ് 12 കോടി രൂപ വിലവരുന്ന ഐഫോണുകൾ മോഷണം പോയതെന്ന് പൊലീസ് അറിയിച്ചു.

1600 ഐഫോണുകൾ മോഷ്ടിച്ചു ; കള്ളൻ കപ്പലിൽ തന്നെയെന്ന് പൊലീസ് !
1600 ഐഫോണുകൾ മോഷ്ടിച്ചു ; കള്ളൻ കപ്പലിൽ തന്നെയെന്ന് പൊലീസ് !

ഭോപ്പാൽ: ഒരു വലിയ ട്രക്കിൽ കൊണ്ടുപോവുകയായിരുന്ന 1600 ഐഫോണുകൾ മോഷണം പോയതായി പരാതി. ഞായറാഴ്ച മദ്ധ്യപ്രദേശിലെ സാഗർ ജില്ലയിൽ വെച്ചാണ് 12 കോടി രൂപ വിലവരുന്ന ഐഫോണുകൾ മോഷണം പോയതെന്ന് പൊലീസ് അറിയിച്ചു. ലോഡുമായി പോവുകയായിരുന്ന ട്രക്കിൽ ജോലിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന് മോഷണത്തിൽ പങ്കുള്ളതായാണ് നിലവിൽ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാവുന്നതെന്നും പൊലീസ് പറയുന്നുണ്ട്.

എന്നാൽ മോഷണത്തിൽ ആരോപണ വിധേയനായ സുരക്ഷാ ഉദ്യോഗസ്ഥർ യാത്രയ്ക്കിടെ തന്റെ സംഘത്തിലെ മറ്റുള്ളവരെ വിവരം അറിയിക്കുകയും ഹരിയാനയിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ വാഹനം മദ്ധ്യപ്രദേശിലെ സാഗറിലെത്തിയപ്പോൾ സംഘത്തിലെ മറ്റുള്ളവരെത്തി ബലം പ്രയോഗിച്ച് ഡ്രൈവറെ കീഴ്പ്പെടുത്തുകയും, ട്രക്കിലുണ്ടായിരുന്ന പന്ത്രണ്ടു കോടി രൂപ വിലവരുന്ന ഐ ഫോണുകൾ മോഷ്ടിക്കുകയും ചെയ്തുവെന്നാണ് ഇപ്പോൾ ലഭ്യമാവുന്ന വിവരം. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.

Also Read: അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് പതിനാലുകാരന്‍

ഇത് ചില്ലറ മോഷണമല്ല!

1600 IPHONES WENT MISSING DURING TRANSPORT FROM HARYANA TO CHANNAI

ഹരിയാനയിൽ നിന്ന് ചെന്നൈയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ഇത്രയും വിലകൂടിയ ഐഫോണുകൾ മോഷണം പോയത്. 12 കോടി രൂപ വിലമതിക്കുന്ന 1600 ഫോണുകൾ നഷ്ടമായെന്ന വിവരമാണ് നിലവിൽ തങ്ങൾക്ക് ലഭിച്ചതെന്ന് സാഗർ സോണൽ ഐജി പ്രമോദ് വർമ വാർത്താ ഏജൻസിയോട് പറഞ്ഞു. അതേസമയം വാഹനത്തിലെ സുരക്ഷാ ഉദ്യോഗസ്ഥൻ തന്നെയാണ് മോഷണത്തിന് പിന്നിലെന്നാണ് നിഗമനം.

Also Read: മലയാളിയുടെ കൊലപാതകം ഓണത്തിന് നാട്ടിലേക്ക് ടിക്കറ്റെടുത്തിരിക്കെ

സംഭവത്തിൽ പ്രത്യേക സംഘങ്ങൾക്ക് രൂപം നൽകിയതിന് ശേഷം, ഇപ്പോൾ അന്വേഷണം മുന്നോട്ട് നീങ്ങുകയാണെന്നും ഐജി അറിയിച്ചു. ഡൽഹിയിലേക്കും ഫരീദാബാദിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കമ്പനി ഉദ്യോഗസ്ഥരെയും ട്രാൻസ്പോർട്ടേഷൻ, സെക്യൂരിറ്റി കമ്പനി ജീവനക്കാരെയും വിളിച്ചുവരുത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Top