CMDRF

ഇന്ന്​ പടിയിറങ്ങുന്നത്​ 16,000 ജീവനക്കാർ; വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യ​ത്തി​ന്​ വേ​ണ്ട​ത്​ 9000 കോ​ടി

ഇന്ന്​ പടിയിറങ്ങുന്നത്​ 16,000 ജീവനക്കാർ; വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യ​ത്തി​ന്​ വേ​ണ്ട​ത്​ 9000 കോ​ടി
ഇന്ന്​ പടിയിറങ്ങുന്നത്​ 16,000 ജീവനക്കാർ; വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യ​ത്തി​ന്​ വേ​ണ്ട​ത്​ 9000 കോ​ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ർ​വി​സി​ൽ​നി​ന്ന്​ 16000 പേ​ർ വെ​ള്ളി​യാ​ഴ്ച പ​ടി​യി​റ​ങ്ങും. ഇ​തി​ൽ പ​കു​തി​യോ​ളം അ​ധ്യാ​പ​ക​രാ​ണ്. സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ​നി​ന്ന്​ അ​ഞ്ച്​ സ്​​പെ​ഷ​ൽ സെ​ക്ര​ട്ട​റി​മാ​ര​ട​ക്കം 150 പേ​ർ വി​ര​മി​ക്കും. ​15 ഐ.​പി.​എ​സു​കാ​രും 27 ഡി​വൈ.​എ​സ്.​പി​മാ​രും 60 ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രും പൊ​ലീ​സി​ൽ​നി​ന്ന്​ പ​ടി​യി​റ​ങ്ങു​മ്പോ​ൾ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ​നി​ന്ന്​ വി​ര​മി​ക്കു​ന്ന​ത്​ 600ഓ​ളം പേ​രാ​ണ്.

ത​ദ്ദേ​ശ​വ​കു​പ്പി​ൽ 300ഓ​ളം പേ​രു​ണ്ട്. റ​വ​ന്യൂ വ​കു​പ്പി​ൽ ത​ഹ​സി​ൽ​ദാ​ർ​മാ​ർ അ​ട​ക്കം 500ഓ​ളം പേ​രും. 2023നെ ​അ​പേ​ക്ഷി​ച്ച്​ കൂ​ട്ട​വി​ര​മി​ക്ക​ലാ​ണ്​ ഇ​ക്കു​റി. 11,​801 പേ​രാ​ണ്​ ക​​ഴി​ഞ്ഞ വ​ർ​ഷം വി​ര​മി​ച്ച​ത്. ശ​രാ​ശ​രി 6000-7000 പേ​ർ വി​ര​മി​ച്ചി​രു​ന്നി​ട​ത്താ​ണ്​ ഇ​ക്കു​റി 16000ത്തി​ലേ​ക്കു​യ​ർ​ന്ന​ത്. ഇ​വ​ർ​ക്ക്​ വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യം ന​ൽ​കാ​ൻ​ മാ​ത്രം 9000 കോ​ടി രൂ​പ വേ​ണം. ഗ്രാ​റ്റ്വി​റ്റി, ടെ​ർ​മി​ന​ൽ സ​റ​ണ്ട​ർ, പെ​ൻ​ഷ​ൻ ക​മ്യൂ​ട്ടേ​ഷ​ൻ, പി.​എ​ഫ്, സ്റ്റേ​റ്റ് ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ്, ഗ്രൂ​പ് ഇ​ൻ​ഷു​റ​ൻ​സ് തു​ട​ങ്ങി​യ​വ​യാ​ണ് പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ.

ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം 18,253 കോ​ടി രൂ​പ കൂ​ടി ക​ട​മെ​ടു​ക്കാ​ൻ കേ​​ന്ദ്രാ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇ​താ​ണ്​ ക​ന​ത്ത സാ​മ്പ​ത്തി​ക ചെ​ല​വു​ക​ൾ​ക്ക്​ മു​ന്നി​ൽ ധ​ന​വ​കു​പ്പി​ന്‍റെ പി​ടി​വ​ള്ളി. ഇ​തി​ൽ​നി​ന്ന്​ 2000​ കോ​ടി കൂ​ടി ക​ട​മെ​ടു​ക്കാ​നാ​ണ്​ ധ​ന​വ​കു​പ്പ്​ തീ​രു​മാ​നം. ജൂ​ൺ നാ​ലി​ന്​ ഇ​തി​നു​ള്ള ക​ട​പ്പ​ത്ര​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്കും.

Top