CMDRF

അവിഹിത ബന്ധം ആരോപിച്ച് ആക്രമണം ;17 പേര്‍ അറസ്റ്റില്‍

അവിഹിത ബന്ധം ആരോപിച്ച് ആക്രമണം ;17 പേര്‍ അറസ്റ്റില്‍
അവിഹിത ബന്ധം ആരോപിച്ച് ആക്രമണം ;17 പേര്‍ അറസ്റ്റില്‍

ലക്‌നൌ: അവിഹിത ബന്ധം ആരോപിച്ച് 35കാരിയെ മരത്തില്‍ കെട്ടിയിട്ട് ചെരിപ്പ് മാലയിട്ട് മുടി മുറിച്ച് മുഖത്ത് കരി വാരിവാരി തേച്ച സംഭവത്തില്‍ 17 പേര്‍ അറസ്റ്റിലായി. യുവതിയുടെ ഭര്‍ത്താവടക്കമുള്ള 17 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയാണ് സംഭവമുണ്ടായത്. ഉത്തര്‍ പ്രദേശിലെ പ്രതാപ്ഗഡിലാണ് പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് മുന്നില്‍ വച്ച് യുവതിയോട് ഗ്രാമ പഞ്ചായത്തില്‍ ക്രൂരത നടന്നത്. യുവതിക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവും ഭര്‍തൃ മാതാപിതാക്കളുമാണ് ഗ്രാമ പഞ്ചായത്തിനെ സമീപിച്ചത്.

ഞായറാഴ്ച പത്തരയോടെ യുവതിയുടെ രക്ഷിതാക്കളുടെ സാന്നിധ്യത്തിലാണ് അക്രമം നടന്നത്. മുംബൈയിലെ സ്വകാര്യ സ്ഥാപനത്തിലാണ് യുവതിയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്നത്. ഭാര്യയും മൂന്ന് മക്കളും ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഈ ഗ്രാമത്തില്‍ തന്നെയുള്ള ഭാര്യ മരിച്ചുപോയ നാല് പെണ്‍മക്കളുടെ പിതാവായ യുവാവുമായി യുവതിക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു അക്രമം. കഴിഞ്ഞ ആഴ്ച വില്ലേജ് ഓഫീസിലെത്തി ഇയാള്‍ ഇത് സംബന്ധിച്ച പരാതി നല്‍കുകയായിരുന്നു.

ഗ്രാമമുഖ്യന്‍ അനുവദിച്ച ആളുകളായിരുന്നു പഞ്ചായത്തിലുണ്ടായിരുന്നതെന്നാണ് പ്രതാപ്ഗഡ് പൊലീസ് വിശദമാക്കുന്നത്. യുവതിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട യുവാവ് പൊലീസില്‍ അഭയം തേടിയിരുന്നു. ഇയാള്‍ നല്‍കിയ വിവരം അനുസരിച്ചാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തിയത്. പൊലീസ് എത്തുമ്പോള്‍ മരത്തില്‍ കെട്ടിയിട്ട നിലയില്‍ മുടി മുറിച്ച നിലയിലായിരുന്നു യുവതിയെ കണ്ടെത്തിയത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ്, ഇയാളുടെ മാതാപിതാക്കള്‍ അടക്കം 25ഓളം പേര്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്.

Top