താനെ: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനേഴ് വയസുള്ള മകളെ പീഡിപ്പിച്ച കേസില്‍ പിതാവിനെതിരെ പോക്സോ കേസ്. 2022 മേയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എതിർക്കാൻ ചെന്ന കുട്ടിയുടെ അമ്മയെ ഇയാൾ മർദിക്കുകയും ചെയ്തു. 40-കാരനായ പിതാവ് 17-കാരിയായ മകളെ പീഡിപ്പിക്കുകയും വിവരം പുറത്ത് പറരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ചോദ്യം ചെയ്ത ഭാര്യയെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മൂന്നു മാസം മുന്‍പാണ് ഇവര്‍ ഉത്തര്‍പ്രദേശിൽ നിന്ന് താനെയിലേക്ക് താമസം മാറിയത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടി പോലീസില്‍ നൽകിയ പരാതിയിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.