ചെന്നൈ: ഗര്‍ഭച്ഛിദ്രത്തിന് മരുന്ന് കഴിച്ച പതിനേഴുകാരി മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ സുഹൃത്തായ അരവിന്ദി(23)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുച്ചെങ്കോട് പരുത്തിപ്പള്ളി സ്വദേശിനിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. മൊബൈല്‍ ഫോണ്‍ ഷോപ്പിലായിരുന്നു അരവിന്ദ് ജോലി ചെയ്തിരുന്നത്.
യുവാവും പെണ്‍കുട്ടിയും അടുപ്പത്തിലായിരുന്നു. ഗര്‍ഭിണിയായതോടെ യുവതി പഠനം നിര്‍ത്തി. എന്നാല്‍ ഗര്‍ഭം അലസിപ്പിക്കാന്‍ പെണ്‍കുട്ടി ഗുളിക കഴിച്ചു. ഇതോടെ പെണ്‍കുട്ടിക്ക് അമിത രക്തസ്രാവമുണ്ടാകുകയും മരിക്കുകയുമായിരുന്നു. പെണ്‍കുട്ടിയെ സേലത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.