CMDRF

18 രൂപയ്ക്ക് 100 ​​കിലോമീറ്റർ ഓടും ; ഹീറോ മോട്ടോകോർപ്പ്

18 രൂപയ്ക്ക് 100 ​​കിലോമീറ്റർ ഓടും ; ഹീറോ മോട്ടോകോർപ്പ്
18 രൂപയ്ക്ക് 100 ​​കിലോമീറ്റർ ഓടും ; ഹീറോ മോട്ടോകോർപ്പ്

നിങ്ങൾ ഒരു ഇലക്ട്രിക് സ്‍കൂട്ടർ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഹീറോ മോട്ടോകോർപ്പ് കമ്പനിയുടെ വിദ V1 പ്ലസ്, വിദ V1 പ്രോ സ്‍കൂട്ടറുകൾ നിങ്ങൾക്ക് ഇഷ്‍ടപ്പെട്ടേക്കാം. രണ്ട് സ്‍കൂട്ടറുകൾക്കും ഒരു പ്രത്യേകതയുണ്ട്. ഈ സ്‍കൂട്ടറുകളുടെ നടത്തിപ്പ് ചെലവ് വളരെ കുറവാണ് എന്നതാണത്. രണ്ട് സ്‍കൂട്ടറുകളിലും നിങ്ങൾ കണ്ടെത്തുന്ന ചില പൊതു സവിശേഷതകൾ ഉണ്ട്. ഈ സ്‌കൂട്ടറുകളുടെ വില, ഡ്രൈവിംഗ് റേഞ്ച്, പ്രവർത്തന ചെലവ്, സവിശേഷതകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ വിശദമായി അറിയാം.

ഹീറോ മോട്ടോകോർപ്പ് കമ്പനിയുടെ ഹീറോ വിഡ വി1 പ്ലസ് ഇലക്ട്രിക് സ്‍കൂട്ടറിന് 1,02,700 രൂപയാണ് എക്സ്-ഷോറൂം വില. ഹീറോ വിദ V1 പ്രോയുടെ വിലയെക്കുറിച്ച് പറയുകയാണെങ്കിൽ, ഈ ഇലക്ട്രിക് സ്‍കൂട്ടറിൻ്റെ പ്രോ വേരിയൻ്റ് വാങ്ങാൻ, നിങ്ങൾ 1.30 ലക്ഷം രൂപ എക്സ്-ഷോറൂം വിലയായി ചെലവഴിക്കേണ്ടിവരും.

ഹീറോ കമ്പനിയുടെ ഈ ഇലക്ട്രിക് സ്‌കൂട്ടറിൽ, ഒറ്റത്തവണ ചാർജ് ചെയ്‍താൽ 143 കിലോമീറ്റർ വരെ റേഞ്ച് നൽകുന്ന 3.44kWh ബാറ്ററിയാണ് കമ്പനി നൽകിയിരിക്കുന്നത്. എന്നാൽ യഥാർത്ഥ റോഡ് റേഞ്ചിനെക്കുറിച്ച് നമ്മൾ പരിശോധിക്കുകയാണെങ്കിൽ, ഈ സ്‍കൂട്ടറിന് 100 കിലോമീറ്റർ വരെ സുഖകരമായി സഞ്ചരിക്കാൻ സാധിക്കും. ഒരു കിലോമീറ്ററിന് 0.18 പൈസയാണ് ഈ സ്‌കൂട്ടറിൻ്റെ നടത്തിപ്പ് ചെലവ് എന്ന് കമ്പനി അവകാശപ്പെടുന്നു. അതനുസരിച്ച് നോക്കിയാൽ 100 കിലോമീറ്റർ ദൂരം വെറും 18 രൂപയ്ക്ക് നിങ്ങൾ പിന്നിടാൻ സാധിക്കും.

ഒരിക്കൽ പൂർണ്ണമായി ചാർജ് ചെയ്താൽ, ഹീറോ വിഡ V1 പ്രോ ഇലക്ട്രിക് സ്‍കൂട്ടറിന് 165 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ സാധിക്കും. ഈ സ്‍കൂട്ടറിന് 3.4kWh ബാറ്ററിയുണ്ട്. ഈ സ്‍കൂട്ടർ വെറും 3.2 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്നും 40 വരെ വേഗം എടുക്കുന്നു. ഈ സ്‌കൂട്ടറിൻ്റെ യഥാർത്ഥ റോഡ് ഡ്രൈവിംഗ് റേഞ്ചിക്കുറിച്ച് പറയുകയാണെങ്കിൽ, ഈ സ്‌കൂട്ടറിന് ഒറ്റ ചാർജ്ജിൽ 110 കിലോമീറ്റർ വരെ ദൂരം സുഖകരമായി സഞ്ചരിക്കാനാകും എന്നാണ് റിപ്പോർട്ടുകൾ. കമ്പനി പറയുന്നതനുസരിച്ച്, ഒരു കിലോമീറ്ററിന് 0.18 പൈസ നിരക്കിൽ, 110 കിലോമീറ്റർ ദൂരത്തിന് നിങ്ങൾക്ക് 19.80 രൂപ മാത്രമേ ചെലവാകൂ.
ചാർജിംഗ് സമയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, നിങ്ങൾ വീട്ടിൽ നീക്കം ചെയ്യാവുന്ന ബാറ്ററി ചാർജ് ചെയ്യുകയാണെങ്കിൽ, അത് നിങ്ങൾക്ക് അഞ്ച് മണിക്കൂർ 55 മിനിറ്റ് എടുക്കും. പാർക്കിംഗ് പോർട്ടബിൾ ചാർജറിൻ്റെ സഹായത്തോടെ ഈ സ്‍കൂട്ടർ ചാർജ് ചെയ്യാൻ അഞ്ച് മണിക്കൂർ 55 മിനിറ്റ് എടുക്കും.

പൊതുവായ സവിശേഷതകൾ
ഈ രണ്ട് സ്‍കൂട്ടറുകൾക്കും ഇക്കോ, റൈഡ്, സ്പോർട്ട് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകൾ ഉണ്ട്. അതുപോലെ ചില സവിശേഷതകൾ രണ്ട് സ്‍കൂട്ടറുകളിലും സാധാരണമാണ്. രണ്ട് സ്‍കൂട്ടറുകളുടെയും വേഗത 80 കിലോമീറ്ററാണ്. രണ്ട് സ്‌കൂട്ടറുകൾക്കും ഏഴ് ഇഞ്ച് ടിഎഫ്‌ടി ഡിസ്‌പ്ലേ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പ്, സിബിഎസ് ഉള്ള ഫ്രണ്ട് ഡിസ്‌ക്, റിയർ ഡ്രം ബ്രേക്കുകൾ എന്നിവയും ഉണ്ട്.

Top