തിരുവനന്തപുരം: മഴക്കാല ദുരന്ത നിവാരണത്തിന് അനുവദിച്ച തുക സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ച ഡെപ്യൂട്ടി തഹസീൽദാറിന് ശിക്ഷവിധിച്ച് കോടതി. നെടുമങ്ങാട് മുൻ ഡെപ്യൂട്ടി തഹസീൽദാറായിരുന്ന കെ സുകുമാരനെയാണ് വിവിധ വകുപ്പുകളിലായി 11 വർഷം കഠിന തടവും 1,75,000 രൂപ പിഴയും അടക്കാൻ തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷവിധിച്ചത്.
Also Read:ശബരിമല തീർത്ഥാടനം: സൗകര്യങ്ങളൊരുക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് വില്ലേജിൽ മഴക്കാല ദുരന്ത നിവാരണത്തിനായി 2001-2002 കാലയളവിൽ സർക്കാർ അനുവദിച്ച 1,83,000 രൂപ ദുരിതബാധിതർക്ക് നൽകാതെ പാങ്ങോട് വില്ലേജ് ഓഫീസറും, നെടുമങ്ങാട് ഡെപ്യൂട്ടി തഹസീൽദാറായിരുന്ന സുകുമാരനും ചേർന്ന് അനധികൃതമായി തട്ടിയെടുക്കുകയായിരുന്നു. ഒന്നാം പ്രതിയായ പാങ്ങോട് വില്ലേജ് ഓഫീസർ മരണപ്പെട്ടു.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ 1064 എന്ന വിജിലൻസിന്‍റെ ടോൾ ഫ്രീ
നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ പറഞ്ഞു.