അഞ്ചാംഘട്ടം കഴിഞ്ഞപ്പോള്‍ വോട്ടുചെയ്തവരുടെ എണ്ണത്തില്‍ 19.4 കോടി കുറവ്; ഞെട്ടലില്‍ മുന്നണികള്‍

അഞ്ചാംഘട്ടം കഴിഞ്ഞപ്പോള്‍ വോട്ടുചെയ്തവരുടെ എണ്ണത്തില്‍ 19.4 കോടി കുറവ്; ഞെട്ടലില്‍ മുന്നണികള്‍
അഞ്ചാംഘട്ടം കഴിഞ്ഞപ്പോള്‍ വോട്ടുചെയ്തവരുടെ എണ്ണത്തില്‍ 19.4 കോടി കുറവ്; ഞെട്ടലില്‍ മുന്നണികള്‍

ഡല്‍ഹി: 2019ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയുമ്പോള്‍ ഇത്തവണ വോട്ടുചെയ്തവരുടെ എണ്ണത്തില്‍ വന്‍ കുറവ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട ആദ്യ അഞ്ച് ഘട്ടങ്ങളിലെ കണക്ക് പ്രകാരം 19.4 കോടി വോട്ടുകളാണ് ഇത്തവണ കുറവ് വന്നത്. 2019ല്‍ 426 സീറ്റുകളിലായി 70.1 കോടി വോട്ടുകളാണ് ആദ്യ അഞ്ച് ഘട്ടങ്ങളിലായി പോള്‍ ചെയ്തത്. എന്നാല്‍ 2024ല്‍ 428 സീറ്റുകളിലായി ആദ്യ അഞ്ച് ഘട്ടങ്ങളില്‍ 50.7 കോടി വോട്ടുകള്‍ മാത്രമാണ് പോള്‍ ചെയ്തത്.

അതേസമയം, ഈ കാലയളവില്‍ ഈ മണ്ഡലങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരുടെ എണ്ണത്തില്‍ 7.2 കോടി വര്‍ധനവുമുണ്ട്. 2019ല്‍ 89.6 കോടി വോട്ടര്‍മാരായിരുന്നു ഈ മണ്ഡലങ്ങളില്‍ ഉണ്ടായിരുന്നത്. 2024ലാകട്ടെ 96.8 കോടിയായി ഉയര്‍ന്നു. എന്നിട്ടും ഇത്രയും വോട്ടുകള്‍ കുറഞ്ഞത് ആശങ്കയോടെയാണ് മുന്നണികള്‍ നോക്കിക്കാണുന്നത്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ അഞ്ച് ഘട്ടങ്ങളിലായി ആകെ 426 സീറ്റുകളിലാണ് വോട്ടെടുപ്പ് നടന്നത്. ഇത്തവണ 428 മണ്ഡലങ്ങളിലും. അതായത്, 2019 നെ അപേക്ഷിച്ച് രണ്ട് സീറ്റുകള്‍ കൂടുതലാണ്. 2019ല്‍ ആദ്യ അഞ്ച് ഘട്ടത്തില്‍ 70,16,69,757 വോട്ടുകള്‍ രേഖപ്പെടുത്തിയപ്പോള്‍ 2024ല്‍ ആകെ 50,78,97,288 പേരാണ് വോട്ടുചെയ്തത്.

Top