CMDRF

1933 -ലെ ബ്രിട്ടീഷ് നാണയം ലേലത്തില്‍ വിറ്റ് പോയത് 1.49 കോടി രൂപയ്ക്ക്

1933 -ലെ ബ്രിട്ടീഷ് നാണയം ലേലത്തില്‍ വിറ്റ് പോയത് 1.49 കോടി രൂപയ്ക്ക്
1933 -ലെ ബ്രിട്ടീഷ് നാണയം ലേലത്തില്‍ വിറ്റ് പോയത് 1.49 കോടി രൂപയ്ക്ക്

1933 -ലെ അത്യപൂർവ നാണയം 1,40,000 പൗണ്ടിന്, അതായത് 1.49 കോടി രൂപയ്ക്കാണ് വിറ്റ് പോയത്. 2016 -ൽ ഒന്നരക്കോടി രൂപയ്ക്കാണ് അവസാനമായി ഇതുപോലൊരു നാണയം വിറ്റത്.

ഇതിനുമുമ്പ്, വർഷങ്ങളോളം ഇത്തരം നാണയങ്ങളുടെ വിൽപ്പന തുടർന്നിരുന്നു. ഇന്ന് അത് വിപണിയിൽ തിരിച്ചെത്തിയാൽ, അത് കൂടുതൽ വിലയ്ക്ക് വിൽക്കാന്‍ കഴിയും. നാണയം വിറ്റതുമായി ബന്ധപ്പെട്ട് വൈറലായ ടിക്ടോക് വിഡിയോയിൽ പറയുന്നു.

“നിങ്ങളുടെ പക്കൽ ഈ 1933 ലെ നാണയം ഉണ്ടോ? എങ്കില്‍, നിങ്ങൾ സമ്പന്നനാണ്, മറ്റ് തീയതികൾ നോക്കാറുണ്ട്, എന്നാൽ 1933-ലെ പെന്നിയുടെ ഭ്രാന്തമായ മൂല്യത്തിന് ഒപ്പം വരില്ല മറ്റൊന്നും. കാരണം അറിയപ്പെടുന്ന ഏഴ് നാണയങ്ങൾ മാത്രമേ ഇനി ബാക്കിയൊള്ളൂ. അതിനാൽ നിങ്ങൾ ഒരെണ്ണം കണ്ടെത്തിയാൽ, നിങ്ങളാകും ആ വലിയ ഭാഗ്യവാന്‍.” ടിക്ടോക്കില്‍ വീഡിയോ ഇതിനകം നൂറ് കണക്കിന് കുറിപ്പുകളോടെ വൈറലായി.

Top