CMDRF

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റ്; ഇം​ഗ്ലണ്ടിന് വിജയം

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇം​ഗ്ലണ്ടിന് അഞ്ച് വിക്കറ്റ് വിജയം

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റ്; ഇം​ഗ്ലണ്ടിന് വിജയം
ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റ്; ഇം​ഗ്ലണ്ടിന് വിജയം

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇം​ഗ്ലണ്ടിന് അഞ്ച് വിക്കറ്റ് വിജയം. നാലാം ദിവസം ഇം​ഗ്ലണ്ടിന് മുമ്പിലുണ്ടായിരുന്ന 205 റൺസ് വിജയലക്ഷ്യം ഒലി പോപ്പിന്റെ സംഘം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ ഇം​ഗ്ലണ്ട് 1-0ത്തിന് മുന്നിലെത്തി. നാലാം ദിനം രണ്ടാം ഇന്നിം​ഗ്സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 204 റൺസെന്ന നിലയിലാണ് ശ്രീലങ്ക ബാറ്റിം​ഗ് പുഃനരാരംഭിച്ചത്. സെഞ്ച്വറി നേടിയ കാമിൻഡു മെൻഡിൻസിന്റെ പോരാട്ടമാണ് ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്കോർ നേടിക്കൊടുത്തത്. ദിനേശ് ചന്ദിമാൽ 79 റൺസുമായി ശക്തമായ പിന്തുണ നൽകി. എങ്കിലും രണ്ടാം ഇന്നിം​ഗ്സിൽ 326 എന്ന സ്കോറിലേക്ക് എത്താനെ ലങ്കയ്ക്ക് കഴി‍ഞ്ഞുള്ളു. ഇം​ഗ്ലണ്ട് നിരയിൽ ക്രിസ് വോക്സ്, മാത്യൂ പോട്സ് എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. ​ഗസ് ആറ്റ്കിൻസൺ രണ്ട് വിക്കറ്റും സ്വന്തമാക്കി.

Kamindu Mendis

Also read: പാകിസ്ഥാനെതിരെ ബംഗ്ലാദേശ് മികച്ച ലീഡിലേക്ക്

വിശദാംശങ്ങൾ:

വിജയലക്ഷ്യത്തിലേക്ക് രണ്ടാം ഇന്നിം​ഗ്സിൽ ബാറ്റിം​ഗ് ആരംഭിച്ച ഇം​ഗ്ലണ്ടിന് 70 റൺസിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ബെൻ ഡക്കറ്റ് 11 റൺസും ഡാൻ ലോവറൻസ് 34 റൺസുമെടുത്തും പുറത്തായി. ഒലി പോപ്പിന് ആറ് റൺസ് മാത്രമാണ് നേടാനായത്. എങ്കിലും 62 റൺസെടുത്ത് പുറത്താകാതെ നിന്ന ജോ റൂട്ട് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചു. ഹാരി ബ്രൂക്കിനെതിരെ 32 റൺസെടുത്തും ജാമി സ്മിത്ത് 39 റൺസെടുത്തും ശക്തമായ പിന്തുണ നൽകി.

Top